വമ്പൻ ബാറ്ററിയുമായി റെഡ്മി നോട്ട് 17 ഇന്ത്യയിലേക്ക്! വിലയും സവിശേഷതകളും അറിയാം

#ടെക്നോളജി ഡെസ്ക്
Redmi Note 17 | Photo: Redmi
Redmi Note 17 | Photo: Redmi

ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 15, നോട്ട് 15 പ്രോ സ്മാർട്ഫോണുകളുടെ പിൻഗാമികളായ റെഡ്മി നോട്ട് 17, നോട്ട് 17 പ്രോ മോഡലുകൾ അടുത്തിടെയാണ് ചൈനീസ് വിപണിയിൽ എത്തിയത്. ഇതിനു പിന്നാലെ പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ സജീവമാണ്. സ്റ്റാൻഡേർഡ് മോഡലായ റെഡ്മി നോട്ട് 17 ഓഗസ്റ്റ് ആറിന് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 11-ന് വിൽപനയ്ക്കെത്തുമെന്നും കേൾക്കുന്നു. ചൈനീസ് വേർഷന് സമാനമായ ഫീച്ചറുകളോടെത്തന്നെയാവും ഇത് ഇന്ത്യയിലെത്തുകയെന്നാണ് വിവരം. ഫോണിന്റെ സവിശേഷതകൾ എന്തെല്ലാമായിരിക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

റെഡ്മി നോട്ട് 17 വിലയെത്രയാവും ?

ടിപ്സ്റ്ററായ യോഗേഷ് ബ്രാർ നൽകുന്ന വിവരമനുസരിച്ച് റെഡ്മി നോട്ട് 17-ന് ഇന്ത്യയിൽ 30,000 രൂപയിൽ വില ആരംഭിക്കും. ആറ് ജി.ബി. റാമും 128 ജി.ബി. സ്റ്റോറേജുമുള്ളതായിരിക്കും ഇതിന്റെ ബേസ് വേരിയന്റ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒ.എസ്. 3 ആയിരിക്കും ഫോണിലുണ്ടാവുകയെന്നും യോഗേഷ് പറയുന്നു. ഇതിൽ നാലു വർഷത്തെ ഒ.എസ്. അപ്ഡേറ്റുകളും അഞ്ചു വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. LPDDR4x റാമും UFS 2.2 ഇന്റേണൽ സ്റ്റോറേജുമായിരിക്കും ഇതിൽ. എങ്കിലും ഇതെല്ലാം ടിപ്സ്റ്റർമാർ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമാണ്. ഇതിൽ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജൂലായ് 14-നാണ് റെഡ്മി നോട്ട് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. 1,299 ചൈനീസ് യുവാൻ ആണ് വില. ഏകദേശം 18,000 ഇന്ത്യൻ രൂപ വരും. 6 ജി.ബി.+128 ജി.ബി. കോൺഫിഗറേഷനിലാണ് ബേസ് മോഡൽ എത്തുന്നത്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 4 ജെൻ 4 ചിപ്സെറ്റിലാണ് പ്രവർത്തനം. 8,000 എം.എ.എച്ച്. ബാറ്ററിയുമുണ്ട്. 50 എം.പി. ക്യാമറയും 8 എം.പി. സെൽഫി ക്യാമറയുമാണ് ഫോണിൽ.

Content Highlights: Following its debut in China, the Redmi Note 17 is tipped to launch in India on August 6 with a starting price around ₹30,000, featuring a Snapdragon 4 Gen 4 processor, an 8,000mAh battery, and Android 16-based HyperOS 3.