200 മെഗാപിക്സൽ ക്യാമറയുമായി ഒരു റെഡ്‌മി സ്മാർട്ഫോൺ, നോട്ട് 14s എത്തി

ചൈനീസ് കമ്പനിയായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്‌മിയുടെ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ നോട്ട് 14s ആഗോളവിപണിയിൽ അവതരിപ്പിച്ചു. മീഡിയാടെക് ഹീലിയോ ജി99-അൾട്രോ ചിപ് സെറ്റാണുള്ളത്. റെഡ്മി 13 പ്രോ 4G യിൽ ഉണ്ടായിരുന്ന അതേ ചിപ്സെറ്റാണിത്. എന്നാൽ ഫോണിലുള്ളത് ഏത് ആൻഡ്രോയിഡ് വേർഷനാണെന്ന് വ്യക്തമല്ല.
സവിശേഷതകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ,
കോർണിങ് ഗൊറില്ലാ ഗ്ലാസ് 5ന്റെ സുരക്ഷ, 5000 mAh ബാറ്ററിക്കൊപ്പം 67W ചാർജർ, ട്യുവൽ സിം(നാനോ+നാനോ) എന്നിവയാണ് സവിശേഷതകൾ.
200 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ പിൻഭാഗത്ത് സജ്ജമാക്കിയിരിക്കുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 4G LTE, ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിങ്ങനെയാണ് കണക്ടിവിറ്റി സൗകര്യങ്ങൾ. ഒറോറ പർപ്പിൾ, മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളാണ് ഉള്ളത്.
സ്റ്റോറേജും വിലയും
8ജിബി+256ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 22,700 രൂപയോളമാകും ഇന്ത്യയിലെത്തുമ്പോൾ നോട്ട് 14s-ന് വില പ്രതീക്ഷിക്കുന്നത്.
Content Highlights: Redmi Note 14s Launched