റെഡ്മി നോട്ട് 13 വരുന്നു, തീയ്യതി പ്രഖ്യാപിച്ചു, പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ ഇവയാണ്‌

Photo: Redmi
Photo: Redmi

ഷാവോമിയുടെ പുതിയ റെഡ്മി നോട്ട് 13 ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുന്ന തീയ്യതി പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 12 സ്മാര്‍ട്‌ഫോണുകളുടെ പിന്‍ഗാമിയാണിത്. സെപ്റ്റംബര്‍ 21 നാണ് ഫോണ്‍ പുറത്തിറക്കുക. ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. റെഡ്മി നോട്ട് 13 സീരീസില്‍ മൂന്ന് മോഡലുകള്‍ ഉണ്ടാവുമെന്നാണ് വിവരം. റെഡ്മി 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നിവയായിരിക്കും അത്. ഓഗസ്റ്റിലാണ് റെഡ്മി നോട്ട് 13 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

റെഡ്മി നോട്ട് സീരീസില്‍ കര്‍വ്ഡ് ഡിസ്‌പ്ലേയോടുകൂടിയ ആദ്യ സ്മാര്‍ട്‌ഫോണ്‍ എത്തുമെന്നാണ് വിവരം. ഇത് റെഡ്മി നോട്ട് 13 പ്രോ പ്ലസ് ആയിരിക്കുമെന്ന് കരുതുന്നു. ഫോണിന്റെ വലത് വശത്തായി വോളിയം, പവര്‍ ബട്ടനുകളും ഡിസ്‌പ്ലേയില്‍ മുകളില്‍ മധ്യഭാഗത്തായി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയും ഫോണിന്റെ ടീസര്‍ ചിത്രങ്ങളില്‍ കാണാം. 

6.67 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഇതിനെന്നാണ് കരുതുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും. കനം കുറഞ്ഞ ബെസലുകളായിരിക്കും ഇതില്‍. സ്‌ക്രീനിന് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ടാവുമെന്നും സൂചനയുണ്ട്. 

എഫ്/1.65 അപ്പേര്‍ച്ചര്‍, ഒഐഎസ് എന്നിവയോടുകൂടിയ 200 മെഗാപിക്‌സലിന്റെ സാംസങ് ഐഎസ്ഒ സെല്‍ എച്ച്പി3 സെന്‍സര്‍ ക്യാമറയും ഫോണില്‍ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറ, രണ്ട് എംപ്ി മാക്രോ ക്യാമറ എന്നിവയും സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയും പ്രതീക്ഷിക്കുന്നു. 

സീരീസില്‍ ഐഫോണ്‍ 13 പ്രോ പ്ലസില്‍ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. ആംഡംബര ലെതര്‍ ഫിനിഷ് ബാക്ക് പാനലും ഗ്ലാസ് മറ്റ് മോഡലുകളില്‍ ഗ്ലാസ് ബാക്ക് പാനലും പ്രതീക്ഷിക്കുന്നു. 

മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7200 അള്‍ട്ര പ്രൊസസര്‍ ചിപ്പ്, മാലി-ജി610 ജിപിയു എന്നിവയായിരിക്കും റെഡ്മി നോട്ട് 13 സീരീസിന് ശക്തിപകരുക. റെഡ്മി നോട്ട് 13, 13 പ്രോ ഫോണുകളില്‍ മറ്റേതെങ്കിലും ചിപ്പ് ആവാനും സാധ്യതയുണ്ട്. 

12 ജിബി വരെ റാം ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. 1 ടിബി വരെ സ്റ്റോറേജും ഉണ്ടാവാം. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13 ആയിരിക്കും ഫോണുകളിലെന്നും കരുതുന്നു. 

5120 എംഎഎച്ച് ബാറ്ററിയില്‍ 120 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ പ്രതീക്ഷിക്കുന്നുണ്ട്.

Content Highlights: Redmi Note 13 series launching in September