120Hz അമോലെഡ് ഡിസ്പ്ലേ, 6,500mAh ബാറ്ററി; ഓപ്പോ റെനോ 15 സീരിസ് പുറത്തിറങ്ങി

#Technology Desk
Photo: OPPO
Photo: OPPO

കോഴിക്കോട്: നിരവധി അപ്ഗ്രേഡുകളുമായി ഓപ്പോ റെനോ 15 സീരിസ് പുറത്തിറക്കി. ഓപ്പോ റെനോ 15 പ്രോ, റെനോ 15 പ്രോ മിനി, റെനോ 15 എന്നീ മൂന്ന് മോഡലുകളാണ് ഓപ്പോ റെനോ 15 സീരിസിൽ പുറത്തിറക്കിയിരിക്കുന്നത്. മികച്ച ക്യാമറ ശേഷി, വലിയ ബാറ്ററി, മികച്ച സവിശേഷതകൾ എന്നിവയുമായാണ് ഈ സീരിസിലെ ഫോണുകളുടെ വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

സഞ്ചാരികൾക്കും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഈ സീരീസിൽ നൂതന ക്യാമറ സിസ്റ്റം, ഇന്റലിജന്റ് എഐ, പ്രിസിഷൻ- എൻജിനീയറിംഗ് ഡിസൈൻ എന്നിവ സമന്വയിപ്പിക്കുന്നു.

റെനോ 15 പ്രോയുടെ 12 ജിബി + 256 ജിബി വേരിയന്റിന് 67,999 രൂപയും 12 ജിബി + 512 ജിബി വേരിയന്റിന് 72,999 രൂപയുമാണ് വില. റെനോ 15 പ്രോ മിനി 12 ജിബി + 256 ജിബി വേരിയന്റിന് 59,999 രൂപയ്ക്കും 12 ജിബി + 512 ജിബി വേരിയന്റിന് 64,999 രൂപയ്ക്കും ലഭ്യമാണ്.

അതേസമയം, റെനോ 15 മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 8 ജിബി + 256 ജിബി 45,999 രൂപ, 12 ജിബി + 256 ജിബി 48,999 രൂപ, 12 ജിബി + 512 ജിബി 53,999 രൂപയുമാണ് വില.

ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയവ ഇ-കൊമേഴ്ഷ്യൽ പ്ലാറ്റ്ഫോമുകൾ വഴിയും ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയും ഫോണുകൾ ഇന്ത്യയിൽ ലഭ്യമാകും. ഈ മാസം 13 മുതലാണ് ഓൺലെെൻ പ്ലാറ്റ്ഫോമുകൾ വഴി ഫോൺ ലഭ്യമാകുക.

ഡിസ്‌പ്ലേ (Display)

  • എല്ലാ മോഡലുകളിലും 120Hz റിഫ്രഷ് റേറ്റ് ഉള്ള അമോലെഡ് (AMOLED) ഡിസ്‌പ്ലേയാണുള്ളത്. മികച്ച തെളിച്ചം നൽകുന്ന ഡിസ്‌പ്ലേയാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത് പ്രോ മോഡലുകളിൽ 3600 nits വരെ പീക്ക് ബ്രൈറ്റ്‌നസുണ്ട്. സ്‌ക്രീനുകൾക്ക് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.

ക്യാമറ (Camera)

  • റെനോ 15 പ്രോ / പ്രോ മിനി മോഡ‍ലുകളിൽ 200എംപി മെയിൻ ക്യാമറയാണുള്ളത്. കൂടാതെ 50എംപി ടെലിഫോട്ടോ ലെൻസും (3.5x സൂം), 50എംപി അൾട്രാ വൈഡ് ക്യാമറയും ഉണ്ട്.

  • റെനോ 15 സ്റ്റാൻറേർഡ് മോഡലിൽ 50എംപി മെയിൻ ക്യാമറ, 50എംപി ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ വൈഡ് ക്യാമറ എന്നിവയാണുള്ളത്.

  • എല്ലാ ഫോണുകളിലും സെൽഫികൾക്കായി 50എംപി ഫ്രണ്ട് ക്യാമറ എന്നിവ നൽകിയിട്ടുണ്ട്.

പ്രോസസർ (Processor)

  • റെനോ 15 ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

  • റെനോ 15 പ്രോയിലും പ്രോ മിനിയിലും കൂടുതൽ കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 8450 പ്രോസസറാണുള്ളത്.

ബാറ്ററി & ചാർജിംഗ് (Battery & Charging)

  • ബാറ്ററി: റെനോ 15, റെനോ 15 പ്രോ എന്നിവയിൽ 6,500mAh ബാറ്ററിയും, പ്രോ മിനി മോഡലിൽ 6,200mAh ബാറ്ററിയുമാണുള്ളത്.

  • ചാർജിംഗ്: എല്ലാ ഫോണുകളും 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. പ്രോ മോഡലുകൾക്ക് 50W വയർലെസ് ചാർജിംഗും ലഭ്യമാണ്.

ഡിസൈൻ & മറ്റ് ഫീച്ചറുകൾ

  • ഐപി റേറ്റിങ്: വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ ഐപി69 റേറ്റിംഗ് ഈ ഫോണുകൾക്കുണ്ട്.

  • എഐ ഫീച്ചറുകൾ: ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കം ചെയ്യാനും എഡിറ്റിംഗിനുമായി വിപുലമായ എഐ ഫീച്ചറുകൾ ഇതിലുണ്ട്.

  • ഓഎസ്: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് ഇവ പ്രവർത്തിക്കുന്നത്.

Content Highlights: The Oppo Reno 15 series, featuring the Pro, Pro Mini, and Standard models, has launched in India