7,000 എംഎഎച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 6 ജെൻ 4 - ഓപ്പോ കെ13 5G ഇന്ത്യയിൽ അവതരിപ്പിച്ചു

ഓപ്പോ കെ13 5G സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ ഈ പുതിയ ഓപ്പോ കെ-സീരീസ് ഫോൺ മികച്ച ഫീച്ചറുകളുമായാണ് വരുന്നത്. സ്നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്സെറ്റും 8 ജിബി റാമും ഉള്ള ഈ ഫോൺ ഐസ് പർപ്പിൾ, പ്രിസം ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 7,000 എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗും ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റും 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഡ്യുവൽ റിയർ ക്യാമറയും ഫോണിൽ ഉണ്ട്. ഈ ആഴ്ച അവസാനം മുതൽ ഓപ്പോ കെ13 5G വിൽപനക്കെത്തും.
വില വിവരങ്ങൾ
ഓപ്പോ കെ13 5G യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപ. ഏപ്രിൽ 25 മുതൽ ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിലും ഈ ഫോൺ വാങ്ങാം.
പ്രധാന ഫീച്ചറുകൾ
- ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15.
- ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുൾ-എച്ച്ഡി അമോലെഡ്, 120Hz റിഫ്രഷ് റേറ്റ്, 1,200 നിറ്റ്സ് ബ്രൈറ്റ്നെസ്. നനഞ്ഞ കൈകള് ഉപയോഗിച്ചോ ഗ്ലൗസ് ഉപയോഗിച്ചോ ടച്ച് തിരിച്ചറിയുന്ന വെറ്റ് ഹാൻഡ് ടച്ച് , ഗ്ലോവ് മോഡ് ഫീച്ചറുകൾ.
- പ്രോസസർ: സ്നാപ്ഡ്രാഗൺ 6 ജെൻ 4, അഡ്രിനോ എ810 ജിപിയു.
- മെമ്മറി: 8 ജിബി LPDDR4X റാം, 256 ജിബി വരെ UFS 3.1 സ്റ്റോറേജ്.
- ക്യാമറ: 50 മെഗാപിക്സൽ പ്രൈമറി + 2 മെഗാപിക്സൽ സെക്കൻഡറി റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ. AI ക്ലാരിറ്റി എൻഹാൻസർ, AI ഇറേസർ 2.0 പോലുള്ള AI ഫീച്ചറുകൾ.
- ബാറ്ററി: 7,000 എംഎഎച്ച്, 80W ഫാസ്റ്റ് ചാർജിംഗ് (30 മിനിറ്റിൽ 62%, 56 മിനിറ്റിൽ 100%). 49.4 മണിക്കൂർ കോൾ ടൈമും 32.7 മണിക്കൂർ മ്യൂസിക് പ്ലേബാക്കും.
- മറ്റ് ഫീച്ചറുകൾ: IP65 ഡസ്റ്റ്/ സ്പ്ലാഷ് റെസിസ്റ്റൻസ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, Wi-Fi, ബ്ലൂടൂത്ത്, IR റിമോട്ട് കൺട്രോൾ.
- കൂളിംഗ്: 6,000mm² ഗ്രാഫൈറ്റ് ഷീറ്റും 5,700mm² വിസി കൂളിംഗ് ചേമ്പറും.
- ഗെയിമിംഗ്: സ്നാപ്ഡ്രാഗൺ എലൈറ്റ് ഗെയിമിംഗ്, AI ട്രിനിറ്റി എഞ്ചിൻ, AI LinkBoost 2.0, പ്രത്യേക Wi-Fi ആന്റിന.
208 ഗ്രാം ഭാരവും 8.45mm കനവുമുള്ള ഈ ഫോൺ ഗെയിമിങിനും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമാണ്. ടിഎൽ സർട്ടിഫിക്കേഷൻ സെന്ററിൽ നിന്ന് അഞ്ച് വർഷത്തെ ഫ്ലുവൻസി സർട്ടിഫിക്കേഷനും ഈ ഫോണിനുണ്ട്.
Content Highlights: Oppo K13 5G launched in India! Features 7000mAh battery, 80W fast charging, Snapdragon 6 Gen 4