ആപ്പിളിനെ അനുകരിച്ച് വണ്‍ പ്ലസും, ഐഫോണിലെ ഈ കിടിലം ഫീച്ചര്‍ ഇനി വണ്‍പ്ലസ് ഫോണുകളിലും

വണ്‍പ്ലസിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണായ വണ്‍പ്ലസ് 13എസ് പുറത്തിറങ്ങാനിരിക്കുകയാണ്. ആപ്പിള്‍ 16 സീരീസിന് സമാനമായൊരു മാറ്റവുമായാണ് പുതിയ വണ്‍പ്ലസ് 13എസ് എത്തുക. വണ്‍പ്ലസ് ഫോണിലെ 'അലേര്‍ട്ട് സ്ലൈഡറിന്' പകരം 'പ്ലസ് കീ' എന്ന പേരില്‍ പുതിയൊരു ബട്ടണ്‍ കമ്പനി അവതരിപ്പിക്കും. ആപ്പിള്‍ ഐഫോണ്‍ 16 സീരീസില്‍ റിങ് /സൈലന്റ് സ്വിച്ചിന് പകരം അവതരിപ്പിക്കപ്പെട്ട ആക്ഷന്‍ ബട്ടന് സമാനമാണ് വണ്‍പ്ലസിന്റെ പുതിയ പ്ലസ്കീ.
'വണ്‍ കീ റ്റു റൂള്‍ ദെം ഓള്' എന്ന ടാഗ് ലൈനിലാണ് വണ്‍പ്ലസ് ഈ പ്ലസ് കീ അവതരിപ്പിക്കുന്നത്. ഐഫോണിലെ ആക്ഷന്‍ ബട്ടന് സമാനമാണ് പ്ലസ് കീയുടെ ഉപയോഗവും. ഫോണിന്റെ ഇടത് ഭാഗത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഒരു അലര്‍ട്ട് സ്ലൈഡര്‍ ആയാണ് ഇത് സെറ്റ് ചെയ്തിട്ടുണ്ടാവുക. ഈ ബട്ടന് ഉപയോഹിച്ച് വിവിധ സൗണ്ട് പ്രൊഫൈലുകളിലേക്ക് മാറാനാവും. എന്നാല്‍ പ്ലസ് കീ ഒരു ക്യാമറ ഷട്ടറായും, ഫ്ളാഷ് ലൈറ്റ് ടോഗിള്‍ ആയും, ട്രാന്സ്ലേഷന് ഷോര്‍ട്ട്കട്ട് ആയും എഐ അസിസ്റ്റന്റ് ട്രിഗര്‍ ആയും ഉപയോഗിക്കാനാവും.
വണ്‍പ്ലസ് 13എസ് ആദ്യം വണ്‍പ്ലസ് 13ടി എന്ന പേരില്‍ ചൈനയിലാണ് അവതരിപ്പിച്ചത്. ചൈന, ഇന്ത്യ പോലുള്ള തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമേ ഫോണ്‍ എത്തുകയുള്ളൂ. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് ഫോണ്‍ എത്തുകയെന്നാണ് വിവരം. രണ്ട് കളര്‍ ഓപ്ഷനുകള്‍ ഫോണിനുണ്ടാവുമെന്ന് വണ്‍ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെലിഫോട്ടോ, വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന 50 എംപി ഡ്യുവല്‍ ക്യാമറ സിസ്റ്റം ആയിരിക്കും ഫോണില്‍.
ആന്‍ഡ്രോയിഡ് 15 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസ് 15 ആയിരിക്കും ഫോണില്‍. വണ്‍പ്ലസ് 13 ലെ അതേ സോഫ്റ്റ് വെയര്‍ പിന്തുണ ഇതില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. നാല് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഫോണില്‍ ലഭിച്ചേക്കും.
Content Highlights: OnePlus 13S features a new `Plus Key` replacing the Alert Slider, similar to iPhone`s Action button