പിന്നിൽ നോട്ടിഫിക്കേഷൻ ലൈറ്റ്, സ്റ്റൈലിഷ് ലുക്ക്; ലാവ യുവ 2 5G വിപണിയിൽ

ലാവ യുവ2 5G സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4GB+128GB വേരിയന്റിന് 9,499 രൂപയാണ് വില. ഒരു വേരിയന്റിന്റെ വില മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ലാവ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം. അതേസമയം, ഓൺലൈൻ വഴി ഫോൺ ലഭ്യമാകുമോ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഫോണിന്റെ സവിശേഷതകള്‍
ഫോണ്‍ കോളുകള്‍ വരുമ്പോളും നോട്ടിഫിക്കേഷനുകൾ വരുമ്പോഴും പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ പ്രകാശിക്കുന്ന ഫീച്ചറും നൽകിയിട്ടുണ്ട്. നത്തിങ് ഫോണുകളെ ഓർമപ്പെടുത്തുന്ന ഈ നോട്ടിഫിക്കേഷൻ ലൈറ്റ് റിയർ ക്യാമറ മൊഡ്യൂളിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പിന്നിൽ എഐ ഫീച്ചറുകളോടുകൂടിയ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറുമാണുള്ളത്. എട്ട് മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.
6.67 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ലെവൽ, സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ് സി പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ എന്നിവ പ്രത്യേകതകളാണ്.
Unisoc T760 ഒക്ട കോർ പ്രൊസസറാണ് ഈ ബഡ്ജറ്റ് സ്മാർട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 14 ഒഎസ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 5,000m എംഎഎച്ച് ബാറ്ററിയില്‍ 18വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്. ഒരു വർഷത്തെ വാറന്റിക്കൊപ്പം സൗജന്യ ഹോം സർവ്വീസും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്. മാർബിൾ വൈറ്റ്, മാർബിൾ വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
Content Highlights: Lava Yuva 2 5G Launched in India