7300 എംഎഎച്ച് ബാറ്ററി: ഭീമൻ ബാറ്ററിയുമായി ഐഖൂ Z10, Z10x ഫോണുകൾ ഇന്ത്യയിൽ

Photo: Iqoo
Photo: Iqoo

വിവോയുടെ ഉപ-ബ്രാന്‍ഡായ ഐഖൂ വെള്ളിയാഴ്ച ഇന്ത്യയില്‍ ഐഖൂ Z10, ഐഖൂ Z10എക്‌സ് എന്നീ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. Z സീരീസിലെ ഈ പുതിയ മോഡലുകള്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. ഐഖൂ Z10ല്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പ് ആണുള്ളത്, ഐഖൂ Z10എക്‌സില്‍ ആകട്ടെ മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ്‌സെറ്റ് ആണ് പ്രവര്‍ത്തിക്കുന്നത്. Z10-ല്‍ 7,300എംഎഎച്ച് ബാറ്ററിയും 90വാട്ട് ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. അതേസമയം Z10എക്‌സില്‍ 6,500എംഎഎച്ച് ബാറ്ററിയും 44വാട്ട് ചാര്‍ജിങും ഉണ്ട്. രണ്ട് ഫോണുകളും ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 15ലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് 50 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്.

വിലയും ലഭ്യതയും

ഐഖൂ Z 10-ന്റെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയാണ് വില. 8ജിബി + 256ജിബി, 12ജിബി + 256ജിബി വേരിയന്റുകള്‍ യഥാക്രമം 23,999, 25,999 രൂപയ്ക്ക് ലഭിക്കും. ഗ്ലേസിയര്‍ സില്‍വര്‍, സ്റ്റെല്ലര്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാണ്. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ഉപയോഗിച്ചാല്‍ 19,999 രൂപ മുതല്‍ വാങ്ങാം.

ഐഖൂ Z10 എക്‌സിന്റെ 6ജിബി + 128ജിബി മോഡലിന് 13,499 രൂപയാണ് വില. 8ജിബി + 128ജിബി, 8ജിബി + 256ജിബി വേരിയന്റുകള്‍ യഥാക്രമം 14,999, 16,499 രൂപയ്ക്ക് ലഭിക്കും. അള്‍ട്രാമറൈന്‍, ടൈറ്റാനിയം നിറങ്ങളില്‍ ലഭ്യമാണ്. ബാങ്ക് ഓഫറുകള്‍ ഉപയോഗിച്ചാല്‍ 12,499 രൂപ മുതല്‍ വാങ്ങാം.

ഈ ഫോണുകള്‍ ഏപ്രില്‍ 16 മുതല്‍ ആമസോണിലും ഐഖൂ ഇന്ത്യ സ്റ്റോറിലും വില്‍പ്പനയ്ക്ക് എത്തും.

ഐഖൂ Z 10 ന്റെ സവിശേഷതകള്‍

  • ഡിസ്പ്ലേ: 6.77 ഇഞ്ച് ഫുള്‍-എച്ച്+ അമോലെഡ് (1,080x2,392 പിക്‌സല്‍), 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 387പിപിഐ, 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്
  • പ്രോസസര്‍: ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍3
  • റാം: 12ജിബി വരെ എല്‍പിഡിഡിആര്‍4എക്‌സ്
  • സ്റ്റോറേജ്: 256ജിബി വരെ യുഎഫ്എസ് 2.2
  • ഓപ്പറേറ്റിങ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഓഎസ് 15
  • റിയര്‍ ക്യാമറ: 50എംപി പ്രൈമറി (ഒഐഎസ് എഫ്/1.8) + 2എംപി (എഫ്/2.4) ഡ്യുവല്‍ ക്യാമറ
  • ഫ്രണ്ട് ക്യാമറ: 8എംപി
  • ബാറ്ററി: 7,300എംഎഎച്ച്, 90വാട്ട് ഫാസ്റ്റ് ചാര്‍ജിങ്
  • കണക്ടിവിറ്റി: 5ജി, വൈഫൈ, വൈഫൈ ഡയറക്ട്, ബ്ലൂടൂത്ത് 5.2, ജിപിഎസ്, ബെയ്‌ദോ, ഗ്ലോനാസ്, ഗലീലിയോ, QZSS, GNSS, യുഎസ്ബി ടൈപ്പ് സി
  • സെന്‍സറുകള്‍: ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, കളര്‍ ടെമ്പറേച്ചര്‍, ഇ-കോംപസ്, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്, ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍
  • നിര്‍മാണം: ഐപി65 റേറ്റിങുള്ള ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സ് 
  •  അളവുകള്‍, ഭാരം: 163 x 76.40 x 7.93മില്ലിമീറ്റര്‍, 199 ഗ്രാം

ഐഖൂ Z 10 എക്‌സിന്റെ സവിശേഷതകള്‍

  • ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുള്‍ എച്ച്+ (1,080 x 2,408 പിക്‌സല്‍), 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 393പിപിഐ
  • പ്രോസസര്‍: മീഡിയടെക് ഡൈമന്‍സിറ്റി 7300
  • റാം: 8ജിബി വരെ
  • സ്റ്റോറേജ്: 256ജിബി വരെ
  • ഓപ്പറേറ്റിങ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഓഎസ് 15
  • റിയര്‍ ക്യാമറ: 50എംപി പ്രൈമറി (ഓട്ടോഫോക്കസ്) + 2എംപി ബൊക്കെ ഡ്യുവല്‍ ക്യാമറ
  • ഫ്രണ്ട് ക്യാമറ: 8എംപി
  • ബാറ്ററി: 6,500എംഎഎച്ച്, 44വാട്ട് ഫാസ്റ്റ് ചാര്‍ജിങ്
  • കണക്ടിവിറ്റി: 5ജി, വൈഫൈ6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി
  • സെന്‍സറുകള്‍: ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, കളര്‍ ടെമ്പറേച്ചര്‍, ഇ-കോംപസ്, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ്
  • നിര്‍മാണം: ഐപി64 പൊടിയും വെള്ളവും പ്രതിരോധിക്കുന്നു, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍
  • അളവുകള്‍, ഭാരം: 165.70 x 76.30 x 8.0 മില്ലി മീറ്റര്‍, 204 ഗ്രാം


 

Content Highlights: Vivo`s iQOO unveils Z10 & Z10x smartphones in India.