പ്രതീക്ഷിക്കുന്ന വില 30000 രൂപ; നിയോ 10R ഇന്ത്യയിലേക്ക്, സ്ഥിരീകരിച്ച് ഐഖൂ

ഐഖൂ നിയോ 10R ഉടൻ ഇന്ത്യയിലെത്തും. കൃത്യമായ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസൈൻ ഘടകങ്ങൾ ഉൾപ്പടെയുള്ള ചില വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. പിൻഭാഗത്തെ ഡിസൈനിനൊപ്പം ആമസോണിലെ ലഭ്യതയും ഒരു കളർ ഓപ്ഷനുമാണ് ഐഖൂ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.
ഡ്യുവൽ ടോൺ റേജിങ് ബ്ലൂ ഓപ്ഷനിലുള്ള ഫോണാണ് പുറത്തുവിട്ട ചിത്രത്തിലുള്ളത്. പിൻഭാഗത്തെ ക്യാമറ മൊഡ്യൂളും ഇതിൽ കാണാം. ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. ഇതിനു തൊട്ടടുത്തായി എൽഇഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. പവർ ബട്ടണും വോളിയം കൺട്രോൾ ബട്ടണും വലത് ഭാഗത്തായി കാണാം. മൊത്തത്തിൽ ബോക്സി ഡിസൈനാണുള്ളത്.
Designed to command attention, the fierce Raging Blue of the #iQOONeo10R exudes power from every angle. ⚡Elevate your game with a look that’s as bold as its performance—unstoppable, unyielding, and unparalleled!
Step into the future of smartphones, exclusively on @amazonIN and… pic.twitter.com/lk24tpXMXD— iQOO India (@IqooInd) February 2, 2025
നേരത്തെ പുറത്തുവന്ന ചില സൂചനകൾ പ്രകാരം, 50 മെഗാപിക്സലിന്റെ സോണി എൽ.വൈ.ടി-600 പ്രൈമറി ക്യാമറയും എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 10R-ൽ ഉണ്ടായിരിക്കും. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
ഗെയിമിങിനുൾപ്പടെ ഗംഭീര പെർഫോമെൻസ് നൽകുന്ന ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗൺ 8എസ് ജെന്‍ 3 പ്രൊസസറാകും ഫോണിന് കരുത്തേകുക. 8GB+256GB, 12GB+256GB സ്റ്റോറേജ് ഓപ്ഷനുകളിലാകും 10R എത്തുക. 144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഒ.എൽ.ഇ.ഡി ഡിസ്പ്ലേ, 6400 എം.എ.എച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാർജർ എന്നിവയാണ് സവിശേഷതകൾ. 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ആമസോണിന് പുറമെ ഐഖൂ ഇ സ്റ്റോറിലും നിയോ 10R ലഭ്യമാകും.
Content Highlights: iQOO Neo 10R Confirmed India Launch