5200 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ സെല്‍ഫി ക്യാമറ; ഓണര്‍ 200, ഓണര്‍ 200 പ്രോ സ്മാര്‍ട്‌ഫോണുകള്‍ എത്തി

Honor 200 Pro 5G | Photo: Honor
Honor 200 Pro 5G | Photo: Honor

ഓണര്‍ 200 5ജി, ഓണര്‍ 200 പ്രോ 5ജി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണുകള്‍ക്കുള്ളത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0 ആണിതില്‍. 5200 എംഎഎച്ച് ബാറ്ററിയുള്ള ഫോണുകളില്‍ 100 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. 

പ്രോ മോഡലില്‍ ഡ്യുവല്‍ ഫ്രണ്ട് ക്യാമറയും, വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ലഭ്യമാണ്. ഈ രണ്ട് ഫോണുകളും മേയില്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞമാസമാണ് ഇവ ആഗോളവിണിയില്‍ അവതരിപ്പിച്ചത്. 

ഓണര്‍ 200 5ജി യുടെ 8 ജിബി+ 256ജിബി പതിപ്പിന് 34999 രൂപയും 12 ജിബി+ 512 ജിബി പതിപ്പിന് 39999 രൂപയുമാണ് വില. ഓണര്‍ 200 പ്രോ 5ജിയുടെ 12 ജിബി+ 512 ജിബി ഓപ്ഷന് 57999 രൂപയാണ് വില.

മൂണ്‍ ലൈറ്റ് വൈറ്റ്, കറുപ്പ് നിറങ്ങളിലാണ് സ്റ്റാന്റേര്‍ഡ് മോഡല്‍ വിപണിയിലെത്തുക. കറുപ്പ്, ഓഷ്യന്‍ സിയാന്‍ നിറങ്ങളില്‍ പ്രോ മോഡലും എത്തും. ജൂലായ് 20 മുതല്‍ ഇവയുടെ വില്‍പന ആരംഭിക്കും. ആമസോണിലും കമ്പനി വെബ്‌സൈറ്റിലും ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും വില്‍പനയുണ്ടാവും. 

ഹോണര്‍ 200 5ജി, ഹോണര്‍ 200 പ്രോ 5ജി സവിശേഷതകള്‍

6.7 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് ഒഎല്‍ഇഡി കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഓണര്‍ 200 5ജി സ്മാര്‍ട്‌ഫോണിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 4000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ഉള്ള സ്‌ക്രീന്‍ ആണിത്. അതേസമയം 6.78 ഇഞ്ച് സ്‌ക്രീന്‍ ആണ് ഹോണര്‍ 200 പ്രോയ്ക്ക്. 

സ്റ്റാന്റേര്‍ഡ് മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്പ്‌സെറ്റ് ശക്തിപകരുമ്പോള്‍, പ്രോ വേരിയന്റില്‍ ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ്‌സെറ്റാണുള്ളത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0 ആണിതില്‍.

രണ്ട് ഫോണുകളിലും 50 എംപി പ്രൈമറി ക്യാമറയും 12 എംബി അള്‍ട്രാ വൈഡ് ക്യാമറയും 50 എംപി ടെലിഫോട്ടോ ക്യാമറയുമാണുള്ളത്. എന്നാല്‍ ഓണര്‍ 200 5ജിയിലെ പ്രൈമറി ക്യാമറ സെന്‍സര്‍ സോണി ഐഎംഎക്‌സ് 906 ആണ്. പ്രോ വേരിയന്റില്‍ ഒംനിവിഷന്‍ എച്ച്90000 സെന്‍സറാണുള്ളത്. 

സ്റ്റാന്റേര്‍ഡ് വേരിയന്റില്‍ സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത് 50 എംപി സെന്‍സറാണ്. പ്രോയില്‍ 50 എംപി ക്യാമറയ്‌ക്കൊപ്പം 3ഡി ഡെപ്ത് ക്യാമറയുമുണ്ട്. 

രണ്ട് മോഡലുകളിലും 5200 എംഎഎച്ച് ബാറ്ററിയാണ്. ഒപ്പം 100 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. പ്രോ വേരിയന്റില്‍ 66 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവുമുണ്ട്. ടൈപ്പ് സീ പോര്‍ട്ട് ആണ് ഫോണുകളില്‍

Content Highlights: Honor 200 5G, Honor 200 Pro 5G launched