മെച്ചപ്പെടുത്തിയ ഫിനിഷും പുത്തൻ ഡിസൈനും; ഗ്യാലക്സി എം16 5ജി, എം06 5ജി വിപണിയിൽ

ഗ്യാലക്സി എം16 5ജി
ഗ്യാലക്സി എം16 5ജി

കൊച്ചി: സാംസങ് ഗ്യാലക്സി എം16 5ജിയും ഗ്യാലക്സി എം06 5ജിയും വിപണിയിൽ അവതരിപ്പിച്ചു. എഫ്.എച്ച്.ഡി.+സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഗ്യാലക്സി എം16 5ജിയുടെ സവിശേഷത. 6.7 ഇഞ്ച് എച്ച്.ഡി.+ഡിസ്‌പ്ലേയാണ് ഗ്യാലക്സി എം06 5ജി-യിൽ. 

പുതിയ ലീനിയർ ഗ്രൂപ്ഡ് ക്യാമറ മൊഡ്യൂൾ, ബോൾഡ് ആൻഡ് ബാലൻസ്ഡ് കളർ പാലറ്റ്, മെച്ചപ്പെടുത്തിയ ഫിനിഷ് എന്നീ സവിശേഷതകൾ ഉൾപ്പെടുത്തി പുതിയ ഡിസൈനിലാണ് ഗ്യാലക്സി എം16 5ജിയും ഗ്യാലക്സി എം06 5ജിയും ഒരുക്കിയിരിക്കുന്നത്. വെറും 7.9 മി.മീറ്റർ മാത്രമുള്ള കനംകുറഞ്ഞ ബോഡിയാണ് ഗ്യാലക്സി എം16 5ജി-ക്ക്. ഗ്യാലക്സി എം06 5ജിക്കാവട്ടെ 8 മി.മീറ്ററും.

ഗ്യാലക്സി എം06 5ജി

ഗ്യാലക്സി എം16 5ജി 4ജിബി+128 ജിബി വേരിയന്റിന് 11,499 രൂപയും 6ജിബി+128 ജിബി വേരിയന്റിന് 12,999 രൂപയും 8ജിബി+128 ജിബി വേരിയന്റിന് 14,499 രൂപയുമാണ് വില.

ആയിരം രൂപയുടെ ബാങ്ക് കാഷ്ബാക്ക് ഓഫർ ഉൾപ്പെടെയാണിത്. 500 രൂപയുടെ ബാങ്ക് കാഷ്ബാക്ക് ഓഫർ ഉൾപ്പെടെ ഗ്യാലക്സി എം06 5ജിക്ക്‌ 9,499 രൂപ മുതലാണ് വില.

Content Highlights: Galaxy M16 5G and M06 5G