യുഎസ് AI കമ്പനികളെ വീണ്ടും ഞെട്ടിച്ച് ചൈന, ലോകത്തെ ആദ്യ ഏജന്റിക് AI സ്മാര്‍ട്‌ഫോണ്‍ വീഡിയോ പുറത്ത്

ആഗോള എഐ മത്സരത്തില്‍ വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് ചൈന. എഐ മോഡലുകള്‍ അവതരിപ്പിക്കുന്നതിലും എഐക്ക് ആവശ്യമായ ചിപ്പുകള്‍ നിര്‍മിക്കുന്നതിലും മുന്‍നിരയില്‍ നിന്ന യുഎസിന് കനത്ത മറുപടിയായിരുന്നു ചൈനയുടെ ഡീപ്പ്‌സീക്ക് എന്ന എഐ മോഡല്‍. എഐയില്‍ ചൈനയെ തളയ്ക്കാന്‍ പടിച്ച പണി പതിനെട്ടും യുഎസ് പയറ്റിയിട്ടും ചൈനയുടെ മുന്നേറ്റം തുടരുകയാണ്.
ഇന്ന് വിപണിയിലുള്ള സ്മാര്‍ട്‌ഫോണുകളില്‍ എഐ അധിഷ്ഠിത സ്മാര്‍ട്‌ഫോണ്‍ ഫീച്ചറുകള്‍ നിരവധിയുണ്ട്. വോയ്‌സ് അസിസ്റ്റന്റുകള്‍ ഉള്‍പ്പടെ അക്കൂട്ടത്തില്‍ പെടും. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി വലിയൊരു നീക്കമാണ് ചൈനയിലെ ഷെന്‍സെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീടിഇ (ZTE) എന്ന ബഹുരാഷ്ട്ര ടെലികോം കമ്പനി നടത്തിയിരിക്കുന്നത്.
ബൈറ്റ്ഡാന്‍സുമായി സഹകരിച്ച് ഉപകരണത്തിനുള്ളില്‍ 'ജീവിക്കുന്നൊരു' എഐ ഏജന്റിനെ തന്നെയാണ് ഇവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കേവലം ആപ്പുകളില്‍ ലഭ്യമായൊരു ഫീച്ചറായല്ല. ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ് ഇതിനെ. അതുകൊണ്ടുതന്നെ ഫോണിലുടനീളം ഏജന്റിക് എഐ ഉപയോഗപ്പെടുത്താന്‍ ഉപഭോക്താവിന് സാധിക്കും. നമ്മള്‍ എങ്ങനെയാണോ ഫോണ്‍ ഉപയോഗിക്കുന്നത് അതുപോലെ തന്നെ ഈ എഐ ഏജന്റിനും ഫോണ്‍ നിയന്ത്രിക്കാനാവും. അതിന് നമ്മുടെ നിര്‍ദേശം മാത്രം മതി.
Another DeepSeek moment. This is the world’s first actual smart phone. It’s an engineering prototype of ZTE’s Nubia M153 running ByteDance’s Doubao AI agent fused into Android at the OS level. It has complete control over the phone. It can see the UI, choose/download apps,… pic.twitter.com/lM9PYMoQek
— Taylor Ogan (@TaylorOgan) December 4, 2025
ടെയ്‌ലര്‍ ഓഗന്‍ എന്ന സംരംഭകനാണ് തന്റെ എക്‌സ് അക്കൗണ്ട് വഴി നൂബിയ എം153 എന്ന പ്രോട്ടോടൈപ്പ് സ്മാര്‍ട്‌ഫോണിന്റെ വീഡിയോ പങ്കുവെച്ചത്. ബൈറ്റ്ഡാന്‍സിന്റെ ഡുബാവോ എഐ (Duobao AI) ഏജന്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ആന്‍ഡ്രോയിഡിന്റെ കസ്റ്റമൈസ്ഡ് പതിപ്പിലാണ് ഈ സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ബൈറ്റ്ഡാന്‍സിന്റെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എഐ മോഡല്‍ ഇക്കോസിസ്റ്റമാണ് ഡുബാവോ. ചൈനയിലുടനീളം പ്രചാരമുള്ള ചാറ്റ്‌ബോട്ടും പ്രൊഡക്ടിവിറ്റി ടൂളുമാണിത്.
കേവലം ഒരു ഓണ്‍ ഡിവൈസ് അസിസ്റ്റന്റ് ആയി മാത്രം ഈ പ്രോട്ടോടൈപ്പിനെ കാണാനാവില്ല. സാധാരണ വോയ്‌സ് അസിസ്റ്റന്റ് നിശ്ചിത നിര്‍ദേശങ്ങള്‍ മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ ഈ എഐ ഏജന്റിന് ഫോണിലുടനീളം സമ്പൂര്‍ണ നിയന്ത്രണമുണ്ടായിരിക്കും. ആപ്പുകള്‍ തുറന്ന് ഉപയോഗിക്കുക, ആപ്പുകള്‍ ഡൗണ്‌ലോഡ് ചെയ്യുക, സ്‌ക്രീനില്‍ ടാപ്പ് ചെയ്യാനും ടൈപ്പ് ചെയ്യാനുമുള്ള കഴിവ്, ഫോണ്‍ വിളിക്കാനുള്ള കഴിവ് എന്നിവയെല്ലാം ഈ എഐ ഏജന്റിനുണ്ടാവും.
This isn’t a chat overlay, it’s a true multimodal agent. It has the brand-new Snapdragon 8 Elite Gen 5 with 16GB RAM, so it can push a lot of the agentic workload on-device. Here I take a picture of a NIO battery swap station and ask, “What is this thing?” It’s running… pic.twitter.com/b0rg7iJX3l
— Taylor Ogan (@TaylorOgan) December 4, 2025
ഇദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു ആവശ്യമുണ്ട്, അതിന് ഏത് ആപ്പ് ഉപയോഗിക്കണം എന്ന് അറിയില്ല, മാത്രവുമല്ല, നിങ്ങളുടെ ആവശ്യം നിറവേറ്റാന്‍ ആ ആപ്പ് എങ്ങനെ ഉപയോഗിക്കണം എന്ന് പരിചയമില്ല എന്നിരിക്കട്ടെ, നിങ്ങള്‍ ഈ എഐ ഏജന്റിനോട് കാര്യം പറഞ്ഞാല്‍, നിങ്ങള്‍ക്ക് ആവശ്യമായ ആപ്പ് തുറക്കുന്നത് മുതല്‍ അത് ഉപയോഗിച്ച് നിങ്ങളുടെ ചെയ്യാനുള്ള ജോലി പൂര്‍ത്തിയാക്കുന്നത് വരെ ഈ എഐ ഏജന്റ് ചെയ്തുകൊള്ളും.
ക്വാല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് ഓഗന്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. 16 ജിബി റാം ആണിതിലുള്ളത്. സ്‌ക്രീന്‍ നിയന്ത്രിക്കുന്നതിന് ഓണ്‍ഡിവൈസ് പ്രൊസസിങും, റീസണിങ് ജോലികള്‍ ക്ലൗഡ് അധിഷ്ടിതമായും വിഭജിച്ചാണ് ഈ ഏജന്റ് എഐയുടെ പ്രവര്‍ത്തനം. ഓണ്‍ ഡിവൈസ് പ്രൊസസിങ് ആയതിനാല്‍ ഫോണില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനും സ്വകാര്യത നിലനിര്‍ത്താനും സഹായിക്കുന്നു.
This is where it stops feeling like “voice commands” and starts feeling like a real assistant. I don’t remember which number I logged into the Baidu Apollo robotaxi app. Doubao digs into the app’s settings and tells me the last four digits of this account’s phone number so I can… pic.twitter.com/FT9I9q3QMi
— Taylor Ogan (@TaylorOgan) December 4, 2025
നിലവില്‍ ചൈനയില്‍ 17.5 കോടിയിലേറെ ആളുകള്‍ ബൈറ്റ്ഡാന്‍സിന്റെ ഡുബാവോ എഐ മോഡല്‍ ഉപയോഗിക്കുന്നുണ്ട്. മള്‍ട്ടി മോഡല്‍ എഐ ആണിത്. ഈ മോഡലിന്റെ സഹായത്തോടെയാണ് ഫോണിലെ ഒഎസുമായി ബന്ധിപ്പിച്ച ജിയുഐ ഏജന്റ് പ്രവര്‍ത്തിക്കുന്നത്. ആപ്പുകള്‍ എന്തെല്ലാമെന്നോ, അത് എങ്ങനെ ഉപയോഗിക്കണമെന്നോ അറിയാതെ തന്നെ ഈ ഏജന്റിന്റെ സഹായത്തോടെ അവ ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. നിലവില്‍ ഒരു എഐ മോഡലിനെ ഈ രീതിയില്‍ സന്നിവേശിപ്പിച്ച സാങ്കേതികവിദ്യ ആപ്പിള്‍, സാംസങ്, പിക്‌സല്‍ ഉള്‍പടെ മുന്‍നിര സ്മാര്‍ട്‌ഫോണുകളിലൊന്നുമില്ല. താമസിയാതെ വന്നേക്കാം. ഓഗന്‍ പരിചയപ്പെടുത്തിയ ഈ ചൈനീസ് പ്രോട്ടോടൈപ്പ് ഫോണ്‍ എന്ന് വിപണിയിലെത്തുമെന്ന് വ്യക്തമല്ല. എങ്കിലും ഏജന്റിക് എഐ നമ്മുടേയെല്ലാം സ്മാര്‍ട്‌ഫോണ്‍ ഉപയോഗരീതിയെ അടിമുടി മാറ്റിമറിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ആദ്യ ഏജന്റിക് എഐ സ്മാര്‍ട്‌ഫോണുകള്‍ സിലിക്കണ്‍ വാലിയില്‍ നി്ന്നായിരിക്കില്ല, ചൈനയില്‍ നിന്നാകുമെന്ന സൂചനകൂടി ഈ വീഡിയോ നല്‍കുന്നു.
Content Highlights: China shocks US AI market: ZTE unveils prototype Nubia M153, the world's first Agentic AI Smartphone, featuring Bytedance's Duobao AI Agent integrated directly into the OS.