ഡ്യുവല്‍ ക്യാമറയും വമ്പന്‍ ബാറ്ററിയും; സാംസങ് ഗാലക്‌സി ടാബ് എസ്8 സീരീസ് പുറത്തിറക്കി

Photo: Galaxy Tab S8
Photo: Galaxy Tab S8

സാംസങിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് സീരീസ് ആയ ഗാലക്‌സി ടാബ് എസ്8 പുറത്തിറക്കി. സാംസങ് ഗാലക്‌സി എസ്22 പരമ്പര ഫോണുകള്‍ക്കൊപ്പം ഗാലക്‌സി അണ്‍പാക്ക്ഡ് 2022 പരിപാടിയിലാണ് പുതിയ ടാബ് ലെറ്റുകളും അവതരിപ്പിച്ചത്. 

മൂന്ന് ആന്‍ഡ്രോയിഡ് ടാബ് ലെറ്റുകളാണ് ഗാലക്‌സി ടാബ് എസ് 8 സീരീസിലുള്ളത്. ഗാലക്‌സി ടാബ് എസ്8, ഗാലക്‌സി ടാബ് എസ്8 പ്ലസ്, ഗാലക്‌സി ടാബ് എസ്8 അള്‍ട്ര.

ഇതില്‍ ഏറ്റവും വിലകൂടിയ ഗാലക്‌സി ടാബ് എസ്8 അള്‍ട്രയ്ക്ക് വില ആരംഭിക്കുന്നത് 1099 ഡോളറിലാണ് (82393 രൂപ) ആണ് വില. ഗാലക്‌സി ടാബ് എസ് 8 പ്ലസിനാകട്ടെ 899.99 ഡോളറും ( 67473.60 രൂപ). അതേസമയം ഗാലക്‌സി ടാബ് എസ് 8 ന് വില തുടങ്ങുന്നത് 699 ഡോളറിലാണ് (52405 രൂപ).

ഗാലക്‌സി ടാബ് എസ്8 , ഗാലക്‌സി ടാബ് എസ്8 പ്ലസ് എന്നിവ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. അതേസമയം ഗാലക്‌സി ടാബ് എസ് 8 അള്‍ട്രയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പം 16 ജിബി റാം 512 ജിബി സ്റ്റോറേജ് മോഡലും ലഭിക്കും. 

സാംസങ് ഗാലക്‌സി എസ്8 

11 ഇഞ്ച് WQXGA (2560x1600 പിക്‌സല്‍) എല്‍ടിപിഎസ് ടിഎഫ്ടി ഡിസ്‌പ്ലേയാണിതിന്. 4എന്‍എം ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലത്തില്‍ 12 ജിബി വരെ റാം ശേഷിയുണ്ട് ഇതിന്. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസര്‍ ആണിത് എന്നാണ് കരുതുന്നത്. 

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഈ ടാബ് ലെറ്റിനുള്ളത്. അതില്‍ 13 എംപി പ്രധാന ക്യാമറയും ആറ് എംപി അള്‍ട്ര വൈഡ് ക്യാമറയും ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്ക് വേണ്ടി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 

8000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. 

സാംസങ് ഗാലക്‌സി എസ് 8 പ്ലസ്

12.4 ഇഞ്ച് WQXGA+ (2800x1752 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്. 

ഗാലക്‌സി എസ് 8 ലെ അതേ ഡ്യുവല്‍ ക്യാമറ ഫീച്ചര്‍ ആണ് ഇതിലുമുള്ളത്. സെല്‍ഫിയ്ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു. 

ഇതിലെ 10090 എംഎച്ച് ബാറ്ററിയില്‍ സൂപ്പര്‍ ഫാസ്റ്റ്ചാര്‍ജ് സൗകര്യമുണ്ട്. 

സാംസങ് ഗാലക്‌സി എസ്8 അള്‍ട്ര

കൂട്ടത്തില്‍ ഏറ്റവും വില കൂടിയ മോഡലാണിത്. 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960x1848 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. മറ്റ് രണ്ട് ടാബുകളില്‍ ഉള്ള 4എന്‍എം ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പ് തന്നെയാണിതിലും. 

ഇതിലെ ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 13 എംപി പ്രൈമറി സെന്‍സറും 6എംപി അള്‍ട്രാ വൈഡ് സെന്‍സറും ഉള്‍ക്കൊള്ളുന്നു. 

11200 എംഎഎച്ച് ബാറ്ററിയില്‍ അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.

Content Highlights: Samsung Galaxy Tab S8 series with dual rear cameras launched

Content Highlights: