ഹെൽത്ത് ഫീച്ചറുകൾ മുതൽ സാറ്റലൈറ്റ് കണക്ടിവിറ്റി വരെ, പുതിയ ആപ്പിള്‍ വാച്ചുകൾ പുറത്തിറക്കി

പുതിയ ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് എസ്ഇ3, ആപ്പിള്‍ വാച്ച് അള്‍ട്ര 3 എന്നിവ പുറത്തിറക്കി. സെപ്റ്റംബര്‍ ഒമ്പതിന് നടന്ന അവതരണ പരിപാടിയിലാണ് ആപ്പിള്‍ ഐഫോണ്‍ 17 സീരീസ്, ആപ്പിള്‍ വാച്ചുകള്‍, എയര്‍പോഡ്‌സ് പ്രോ 3 ഉള്‍പടെയുള്ള പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത്. ഹൈപ്പര്‍ടെന്‍ഷന്‍ മോണിറ്ററിങ് ഫീച്ചര്‍ മുതല്‍ ഉപഗ്രഹ കണക്ടിവിറ്റി വരെയുള്ള ഫീച്ചറുകളാണ് ഇത്തവണ ആപ്പിള്‍ വാച്ചുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിള്‍ വാച്ച് സീരീസ് 11
- ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും കനം കുറഞ്ഞ (thin) വാച്ച്
- മുമ്പത്തെ മോഡലിനേക്കാള്‍ ഇരട്ടിയോളം ബാറ്ററി ലൈഫ്
- സ്‌ക്രാച്ച് പ്രതിരോധത്തിന് INX ഗ്ലാസ് + സെറാമിക് കോട്ടിങ്
- റിസൈക്ള്‍ ചെയ്ത അലുമിനിയവും ടൈറ്റാനിയവും ഉപയോഗിച്ച കേസിങ് നിര്‍മാണം
- വില $399 മുതല്‍
- 5G സപ്പോര്‍ട്ട്; സെല്ലുലാര്‍ കണക്ഷനില്‍ കുറവ് ബാറ്ററി ഉപയോഗം
ഹെല്‍ത്ത് ട്രാക്കിംഗ് അപ്ഗ്രേഡുകള്‍:
- അസാധാരണമായ ഹൃദയ മിടിപ്പ് തിരിച്ചറിഞ്ഞ് അറിയിക്കും (irregular heart rhythm)
- രക്തസമ്മര്‍ദ്ദം (blood pressure) മോണിറ്ററിംഗ്
- ഇസിജി (ECG)
- Apple Intelligence വഴി മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് ഹൈപ്പര്‍ടെന്‍ഷന്‍ പാറ്റേണ്‍ കണ്ടെത്തല്‍
പുതിയ ഫീച്ചറുകള്‍:
- വർക്കൗഡ്ഡ് ബഡ്ഡി - എയർപോഡ്സിനൊപ്പം ഫിറ്റ്‌നസ് ട്രാക്കിങ്
- ഉറക്കത്തിനിടെയുള്ള ശ്വാസ തടസ്സം (sleep apnea) കണ്ടെത്തല്‍
- സ്ലീപ്പ് സ്കോർ - നല്ലരീതിയില്‍ ഉറങ്ങിയോ എന്ന് മനസിലാക്കാന്‍
- നോട്ട് എഴുതല്‍ (note-taking),
- ലൈവ് ട്രാന്‍സ്ലേഷന്‍ (live translation)
ഫാസ്റ്റ് ചാര്‍ജിംഗ്: മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ ഏകദേശം 24 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും
ആപ്പിള്‍ വാച്ച് എസ്ഇ 3
- ആപ്പിളിന്റെ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്വാച്ച്
- 5G സപ്പോര്‍ട്ട്
- പുതിയ S10 ചിപ്പ്
- ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ
- മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് നാല് മടങ്ങ് സ്‌ക്രാച്ച്, ക്രാക്ക് റെസിസ്റ്റന്‍സ്
- വില \$249 മുതല്‍
പുതിയ ഹെല്‍ത്ത് ഫീച്ചറുകള്‍:
- സ്ലീപ്പ് സ്‌കോര്‍
- ടെമ്പറേച്ചര്‍ സെന്‍സിംഗ് (Temperature sensing)
- റെട്രോസ്‌പെക്ടീവ് ഓവുലേഷന്‍ എസ്റ്റിമേറ്റ്
- ഉറക്കത്തിനിടെയുള്ള ശ്വാസ തടസ്സം (Sleep Apnea) കണ്ടെത്തല്‍
ഹെല്‍ത്ത് & സേഫ്റ്റി ഫീച്ചറുകള്‍:
- സൈക്കിള്‍ ട്രാക്കിങ്
- ഫാള്‍ ഡിറ്റക്ഷന്‍
- ക്രാഷ് ഡിറ്റക്ഷന്‍
- എമര്‍ജന്‍സി എസ്ഒഎസ്
- ഹൃദയാരോഗ്യ അറിയിപ്പുകള്‍
മറ്റ് ഫീച്ചറുകൾ
- ഓണ്‍ ഡിവൈസ് സിരി
- ഡബിള്‍ ടാപ്പ്, റിസ്റ്റ് ഫ്‌ളിക്ക് ജസ്റ്ററുകള്‍
- ലൈവ് ട്രാന്‍സ്ലേഷന്‍ ടെക്സ്റ്റ് സപ്പോര്‍ട്ട്
- വാച്ച് ഒഎസ്26
- വോയ്സ് ഐസൊലേഷന്‍ - കൂടുതല്‍ വ്യക്തമായ കോളുകള്‍ക്കും മീഡിയ പ്ലേബാക്കിനും
- ബാറ്ററി ലൈഫ് - ഒരു ദിവസം മുഴുവനും
- 15 മിനിറ്റ് ചാര്‍ജിങില്‍ 8 മണിക്കൂര്‍ വരെ ഉപയോഗിക്കാം
ആപ്പിള്‍ വാച്ച് അള്‍ട്ര 3
- ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും വലുതും തെളിച്ചമേറിയതുമായ ഡിസ്പ്ലേ
- കനം കുറഞ്ഞ ബെസലുകള്‍ (Thinner Bezels)
- 5G സൗകര്യം
- ടു-വേ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ - മെസേജിംഗിനും ഓഫ്-ഗ്രിഡ് Emergency SOSനും
- വില $799 മുതല്‍
ബാറ്ററി ലൈഫ്:
- ഫുള്‍ ചാര്‍ജില്‍ 42 മണിക്കൂര്‍ വരെ
- Low Power Mode-ല്‍ 72 മണിക്കൂര്‍ വരെ
- 15 മിനിറ്റ് ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ ഉപയോഗം
Series 11 ന് സമാനമായ ഫീച്ചറുകള്‍
- രക്തസമ്മര്‍ദ്ദം കണ്ടെത്തല്‍
- സ്ലീപ്പ് സ്‌കോര്‍
- അത്യാധുനിക GPS
- കസ്റ്റമൈസബിള്‍ വര്‍ക്ഔട്ട് വ്യൂസ് (Customizable Workout Views)
- വര്‍ക്കൗട്ട് ബഡ്ഡി ഫീച്ചറിന്റെമെച്ചപ്പെടുത്തിയ പതിപ്പ് - പ്രത്യേകിച്ച് ആത്‌ലറ്റുകള്‍ക്കും സാഹസിക യാത്രികര്‍ക്കും
Content Highlights: Apple unveils new Watch Series 11, SE 3, & Ultra 3 with enhanced health features