ചൈന മുമ്പേയിറങ്ങി, അമേരിക്കയും യൂറോപ്പും പിന്നാലെ; ആറാം തലമുറ യുദ്ധവിമാനം, ഇന്ത്യ എന്തുചെയ്യും?

AI Generated representational Image
AI Generated representational Image

ദക്ഷിണേഷ്യൻ വ്യോമാതിർത്തിയിലെ മാറിക്കൊണ്ടിരിക്കുന്ന തന്ത്രപരമായ സാഹചര്യങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അയൽരാജ്യമായ ചൈന അഞ്ചാം തലമുറ ജെ-20 (J-20) പോർവിമാനങ്ങൾ അതിവേഗം വിന്യസിക്കുന്നതിന് പുറമെ, ആറാം തലമുറ വിമാനങ്ങളുടെ ( 6th Generation Fighter Jet) പ്രോട്ടോടൈപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ പറത്തിത്തുടങ്ങിയിട്ടുണ്ട്. ഒപ്പം പാകിസ്താൻ ചൈനീസ് നിർമ്മിത ജെ-35എ (J-35A) സ്റ്റെൽത്ത് (Stealth) വിമാനങ്ങൾ സ്വന്തമാക്കാൻ നീക്കം നടത്തുന്നതും ഇന്ത്യൻ വ്യോമസേനയുടെ സ്‌ക്വാഡ്രൺ ശേഷിയിലുണ്ടാകുന്ന കുറവും പ്രതിരോധ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) വികസിപ്പിക്കുന്നതോടൊപ്പം ആറാം തലമുറ സാങ്കേതികവിദ്യകളിലേക്ക് മാറാനുള്ള സാധ്യതകളും ഇന്ത്യ ആരായുന്നത്.

ആറാം തലമുറ യുദ്ധവിമാന സങ്കൽപ്പം കേവലം ഉയർന്ന വേഗതയിലോ പരമ്പരാഗത സ്റ്റെൽത്ത് രൂപകൽപ്പനയിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മനുഷ്യനിയന്ത്രിത വിമാനവും സ്വയം നിയന്ത്രിത ശേഷിയുള്ള ഡ്രോണുകളും തമ്മിലുള്ള തടസ്സമില്ലാത്ത ഏകോപനം (Manned-Unmanned Teaming - MUM-T), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നെറ്റ്‌വർക്ക് അധിഷ്ഠിത യുദ്ധമുറകൾ, ഭീഷണികൾ തത്സമയം വിശകലനം ചെയ്യുന്ന 'കോംബാറ്റ് ക്ലൗഡ്' ശൃംഖലകൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.

Content Highlights: India is developing the fifth-generation Advanced Medium Combat Aircraft (AMCA) and exploring sixth-generation technologies. The sixth-generation fighter concept extends beyond high speed and traditional stealth design, emphasizing seamless manned-unmanned teaming, AI-based network-centric warfare, and real-time threat analysis through 'combat cloud' networks.

Continue reading