13,629 അടി ഉയരം; ന്യോമ വ്യോമത്താവളത്തിൽ IL-76MD വിമാനമിറക്കി ചരിത്രംകുറിച്ച് വ്യോമസേന

ലഡാക്കിലെ 13,629 അടി ഉയരത്തിലുള്ള ന്യോമ വ്യോമത്താവളത്തിൽ ഐ.എൽ-76 എം.ഡി (IL-76MD) ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വിജയകരമായി ഇറക്കി ഇന്ത്യൻ വ്യോമസേന (IAF).
വളരെ ഉയർന്ന പ്രദേശത്തുള്ള വ്യോമത്താവളത്തിൽ ഇറങ്ങുന്ന വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ട് എക്സ് (X) പോസ്റ്റിലൂടെയാണ് വ്യോമസേന ഈ നേട്ടം പുറംലോകത്തെ അറിയിച്ചത്. ഒരു ഐ.എൽ-76 എം.ഡി വിമാനം ഇറക്കുന്ന ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന പ്രദേശമാണിതെന്ന് സേന വ്യക്തമാക്കി. ഈ ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ കഴിവിനെയും കൃത്യതയെയും പ്രൊഫഷണലിസത്തെയും സേന പ്രശംസിച്ചു. ഇന്ത്യയുടെ തന്ത്രപരമായ വ്യോമഗതാഗത ശേഷിയെ ഈ നേട്ടം കൂടുതൽ ശക്തിപ്പെടുത്തും.
പ്രാധാന്യമെന്ത്?
ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയോട് (LAC) വളരെ അടുത്താണ് കിഴക്കൻ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന ന്യോമ.അതിനാൽ തന്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ് ഈ നേട്ടം. ഇവിടെ വിമാനം ഇക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. അതിനാൽ ഈ വിജയകരമായ ലാൻഡിങ് വളരെ പ്രധാനപ്പെട്ടതാണെന്ന് സേന പറയുന്നു.
സൈനികരെയും ഉപകരണങ്ങളും ചരക്കും വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള റഷ്യൻ നിർമ്മിത നാല് എഞ്ചിൻ ഉള്ള വിമാനമാണ് ഐ.എൽ-76 എം.ഡി (IL-76MD). വിദൂരവും തന്ത്രപരവുമായ സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥരെയും അവശ്യ സാധനങ്ങളും എത്തിക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു.
Content Highlights: IAF successfully landed the IL-76MD heavy-lift transport aircraft at Nyoma airfield in Ladakh., The landing was executed at an altitude of 13,629 feet, marking the highest-altitude landing for this aircraft globally., The milestone significantly boosts India's strategic airlift capabilities near the Line of Actual Control (LAC)., Highlights the precision, skill, and professionalism of the IAF crew operating under challenging high-altitude conditions.