‘ഭഗീര’ ടാങ്ക് വേധ മിസൈൽ പരീക്ഷണം വിജയം

ജയ്പുർ: വാഹനത്തിൽ ഘടിപ്പിക്കാവുന്ന ടാങ്ക് വേധ ഗൈഡഡ് മിസൈൽ (എ.ടി.ജി.എം.) വിജയകരമായി പരീക്ഷിച്ചു. അദാനി ഗ്രൂപ്പിന്റെ പ്രതിരോധ കമ്പനിയായ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പെയ്സ് നിർമിച്ച ഭഗീര എടി1 എന്ന മിസൈലിന്റെ പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിങ് റേഞ്ചിലായിരുന്നു.
18 മാസംകൊണ്ടാണ് നിർമാണം പൂർത്തിയായത്. ഇന്ത്യൻ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് മിസൈൽ രൂപകല്പനചെയ്തത്. മിസൈൽ, ഓട്ടമേറ്റഡ് ലോഞ്ചർ എന്നിവ ഉൾപ്പെടുന്ന സംവിധാനമാണിത്. പകലും രാത്രിയും ലക്ഷ്യത്തെ കൃത്യമായി ആക്രമിക്കാനുള്ള ശേഷി, കവചിത വാഹനത്തിലെ ലക്ഷ്യത്തിലേക്ക് ഒരേ ലേസർ ബീമിലൂടെ തുടർച്ചയായി രണ്ട് മിസൈലുകൾ തൊടുക്കുക, വിദൂര ആകാശ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കുക എന്നിവ വിജയകരമായി പരീക്ഷിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
എട്ടുകിലോമീറ്റർവരെ അകലെയുള്ള കവചിത വാഹനങ്ങളെ ആക്രമിക്കാൻ മിസൈലിന് കഴിയും.
Content Highlights: Bhageera AT1 missile, designed by Adani Defense, successfully tested at Pokhran, Rajasthan, showcasing precision targeting capabilities in diverse conditions.