സബലേങ്കയുടെ ഹാട്രിക് കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞു; യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് റൈബക്കിന

ന്യൂയോർക്ക്: ഫ്‌ളെഷിങ് മെഡോസിൽ ഹാട്രിക് ലക്ഷ്യമിട്ട് ഇറങ്ങിയ ഒന്നാം സീഡ് ആര്യാന സബലേങ്കയെ അട്ടിമറിച്ച് കസാഖിസ്താന്റെ എലേന റൈബക്കിനയ്ക്ക് യു.എസ് ഓപ്പൺ കിരീടം. റൈബക്കിനയുടെ കരിയറിലെ ആദ്യ യുഎസ് ഓപ്പൺ കിരീടമാണിത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റൈബക്കിന, ബെലാറസ് താരത്തെ തോൽപ്പിച്ചത്.
ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ റൈബക്കിനയ്‌ക്കെതിരെ രണ്ടാം സെറ്റിൽ സബലേങ്ക തിരിച്ചുവന്നു. 5-7നായിരുന്നു സബലേങ്കയുടെ വിജയം. എന്നാൽ മൂന്നാം സെറ്റിൽ സബലേങ്കയെ ചിത്രത്തിലേ ഇല്ലാതാക്കി റൈബക്കിന തന്റെ കരിയറിലെ ആദ്യ യു.എസ് ഓപ്പൺ സ്വന്തമാക്കി.
ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിലും റൈബക്കിന, സബലേങ്കയെ തോൽപ്പിച്ച് കിരീടം ചൂടിയിരുന്നു. കഴിഞ്ഞ വർഷം ഡബ്ലുടിഎ ഫൈനൽസിലും റൈബക്കിനയ്ക്കായിരുന്നു വിജയം. തുടർന്ന് വനിതാ സിംഗിൾസ് റാങ്കിങ്ങിൽ സബലേങ്കയെ മറികടന്ന് കസാഖ് താരം ഒന്നാമതെത്തുകയും ചെയ്തിരുന്നു. 2022-ൽ വിബിംൾഡൺ കിരീടവും നേടിയ റൈബക്കിന കരിയറിൽ ആകെ മൂന്ന് ഗ്രാൻസ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇനി ശേഷിക്കുന്നത് ഫ്രഞ്ച് ഓപ്പൺ കിരീടമാണ്.
Content Highlights: Elena Rybakina won her first career US Open title., She defeated top seed Aryna Sabalenka in a three-set thriller., Sabalenka's dream of a hat-trick title was shattered., Rybakina now holds three career Grand Slam titles.