കുടുംബവീട് തകർത്ത് റഷ്യൻ മിസൈൽ, അവശേഷിച്ചത് ഫ്രഞ്ച് ഓപ്പൺ ടവ്വൽ മാത്രമെന്ന് യുക്രെയ്ൻ താരം

റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കുടുംബവീട് നഷ്ടപ്പെട്ടതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് യുക്രെയ്ൻ ടെന്നീസ് താരം ദയാന യാസ്‌ട്രെംസ്‌ക. യുക്രയ്‌നിലെ ഒഡേസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിലാണ് വലിയ അപാർട്‌മെന്റിന്റെ ഒരു ഭാഗം തകർന്നത്. ഈ കെട്ടിടത്തിലായിരുന്നു യാസ്ട്രംസ്‌കയുടെ കുടുംബവീടുണ്ടായിരുന്നത്.
ആക്രമണത്തിന്റെ ചിത്രങ്ങളും ടെന്നീസ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ഫ്രഞ്ച് ഓപ്പണിനിടെ ഉപയോഗിക്കുന്ന ഒരു ടവലും അവശിഷ്ടങ്ങൾക്കിടയിൽ കാണാം. ആക്രമണത്തെ അതിജീവിച്ച ഏക വസ്തു ഈ റോളണ്ട് ഗാരോസ് ടവ്വലാണെന്നും യാസ്‌ട്രെസ്‌ക കുറിച്ചു.
'ഇതാണ് റഷ്യയുടെ യഥാർഥ മുഖം. ഒരു കാലിബർ ക്രൂയിസ് മിസൈലിന്റെ ആക്രമണത്തിൽ ഒഡേസയിലെ ഞങ്ങളുടെ അപാർട്‌മെന്റ് തകർന്നു. ഒരു റോളണ്ട് ഗാരോസ് ടവ്വൽ മാത്രമാണ് ബാക്കിയായത്.'-യാസ്‌ട്രെസ്‌ക കുറിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ വനിതാ ടെന്നീസ അസോസിയേഷനും ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷനും നടപടിയെടുക്കണമെന്നും തനിക്ക് പിന്തുണ നൽകണമെന്നും അവൽ ആവശ്യപ്പെട്ടു. നേരത്തേയും റഷ്യൻ ആക്രമണത്തെ കുറിച്ച് യാസ്‌ട്രെസ്‌ക പോസ്റ്റ് പങ്കുവെച്ചിരുന്നു. 2024 ഡിസംബറിൽ തന്റെ മുത്തശ്ശി താമസിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി അവർ വ്യക്തമാക്കിയിരുന്നു.
ഈ വർഷം ഓഗസ്റ്റിലാണ് യുക്രെയ്ൻ താരം അവസാനമായി കോർട്ടിലിറങ്ങിയത്. യു.എസ്. ഓപ്പണിന്റെ ആദ്യ റൗണ്ടിൽ അവർ ലുക്രേസിയ സ്റ്റെഫാനിയോട് പരാജയപ്പെട്ടു. 2024 ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമി ഫൈനലിലും അവർ കളിച്ചിരുന്നു.
Content Highlights: Tennis star Dayana Yastremska's family home in Odesa was destroyed by a Russian Kalibr missile., Only a Roland Garros towel survived the devastating attack, according to Yastremska's social media post., Yastremska called on the WTA and ITF to take action and address the situation., Elena Rybakina won the US Open 2026 women's singles title by defeating Aryna Sabalenka.