നീന്തല്‍കുളത്തില്‍ എതിരാളികളില്ലാതെ തിരുവനന്തപുരം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ നീന്തല്‍കുളത്തില്‍ എതിരാളികള്‍ ഇല്ലാതെ തിരുവനന്തപുരം ജില്ല. രണ്ടാം ദിനം പൂര്‍ത്തിയാകും മുന്‍പ് തന്നെ 202 പോയിന്റുമായി തിരുവനന്തപുരം ജൈത്രയാത്ര തുടരുകയാണ്.
24 സ്വര്‍ണം, 22 വെള്ളി, 16 വെങ്കലം എന്നിവ ഇതിനകം തിരുവനന്തപുരത്തിന്റെ മെഡല്‍പട്ടികയില്‍ എഴുതിചേര്‍ക്കപ്പെട്ടുകഴിഞ്ഞു. 5 സ്വര്‍ണം, 4 വെള്ളി, 6 വെങ്കലം എന്നിയിലൂടെ രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ലയ്ക്ക് 43 പോയിന്റാണുള്ളത്. 3 സ്വര്‍ണം, 5 വെള്ളി, 2 വെങ്കലം നേടിയ എറണാകുളം ജില്ല മൂന്നാം സ്ഥാനത്തുണ്ട്. മറ്റ് ജില്ലക്കാരെ കാഴ്ചക്കാരാക്കി മാറ്റിക്കൊണ്ട് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ തമ്മിലുള്ള മത്സരമായി നീന്തല്‍കുളം മാറി.
കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനത്തും തിരുവനന്തപുരം ജില്ലയാണുള്ളത്. 53 പോയിന്റ് നേടിയ എം.വി.എച്ച്.എസ്.എസ്. തുണ്ടത്തിലാണ് ഈ പട്ടികയില്‍ മുന്നില്‍. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും ഈ സ്‌കൂളിലെ കുട്ടികള്‍ നീന്തിയെടുത്തുകഴിഞ്ഞു.
22 പോയിന്റുമായി പിരപ്പന്‍കോട് ഗവ. വി.എച്ച്.എസ്.എസും 20 പോയിന്റുമായി കന്യാകുളങ്ങര ഗവ. ഗേള്‍സ് എച്ച്.എസ്.എസും 19 പോയിന്റുമായി വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസും പിന്നാലെയുണ്ട്. തിരുവല്ലം ബിഎന്‍വി ആന്‍ഡ് എച്ച്.എസ്.എസ് (17 പോയിന്റ്), വെങ്ങാനൂര്‍ വി.പി.എസ്. മലങ്കര എച്ച്.എസ്.എസ് (13 പോയിന്റ്), കാലടി ഗവ. എച്ച്.എസ്. (12 പോയിന്റ്) എന്നീ സ്‌കൂളുകളും പട്ടിയില്‍ ആദ്യസ്ഥാനത്തുണ്ട്.
Content Highlights: Thiruvananthapuram district achieves a landslide victory at the State School Sports Meet swimming competition