ദേശീയ ഗെയിംസ്: ശരത് കമല്‍, മൗമ, ബത്ര മൂന്നാം റൗണ്ടില്‍

സൂറത്ത്: ദേശീയ താരങ്ങളായ മൗമ ദാസിനും മണിക ബത്രയ്ക്കും ദേശീയ ഗെയിംസ് ടേബിള്‍ ടെന്നിസില്‍ മുന്നേറ്റം. ഇരുവരും വനിതാ വിഭാഗം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ബത്ര രണ്ടാം റൗണ്ടില്‍ തെലങ്കാനയുടെ ഗര്‍ലപതി പ്രണിതയെ തോല്‍പ്പിച്ചു. സ്‌കോര്‍: 4-0. മൗമ ദാസിനും ആദ്യ മത്സരത്തില്‍ ബൈ ലഭിച്ചു. രണ്ടാം റൗണ്ടില്‍ തെലങ്കാനയുടെ വരുണി ജയ്സ്വാലിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 4-1.
പുരുഷ സിംഗിള്‍സില്‍ അജന്ത ശരത് കമല്‍ സത്തിയന്‍ ജ്ഞാനശേഖരന്‍, മാനവ് താക്കര്‍ എന്നിവരും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച തമിഴ്നാടിന്റെ ശരത് കമല്‍ രണ്ടാം റൗണ്ടില്‍ മഹാരാഷ്ട്രയുടെ രവീന്ദ്ര താരാനാഥ് കൊടിയനെയും (4-0) സത്തിയന്‍ ജ്ഞാനശേഖരനും ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ചു. രണ്ടാം റൗണ്ടില്‍ ഹരിയാണയുടെ വെസ്ലി ഡോ റൊസേരിയോയെയാണ് സത്യന്‍ പരാജയപ്പെടുത്തിയത് (4-0). ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ച ഗുജറാത്തിന്റെ മാനവ് താക്കര്‍ രണ്ടാം റൗണ്ടില്‍ യു.പിയുടെ ശരത് മിശ്രയെയാണ് തോല്‍പിച്ചത്. സ്‌കോര്‍: (4-1).
Content Highlights: national games 2022, sharath kamal achanta, manika batra, sports news, sports, national games