ഹോക്കി ഇന്ത്യയുടെ തലപ്പത്തേക്ക് ദിലിപ് ടിര്‍ക്കി എത്തുമോ?

കട്ടക്ക്: ഫുട്ബോളിനു പിന്നാലെ ഹോക്കിയെയും നയിക്കാന്‍ മുന്‍താരമെത്താന്‍ സാധ്യത. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ടീം നായകന്‍ ദിലിപ് ടിര്‍ക്കി എത്താനുള്ള സാധ്യത തെളിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് സ്ഥാനാര്‍ഥികളുണ്ടെങ്കിലും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ഉറച്ചപിന്തുണയോടെ മത്സരിക്കുന്ന ടിര്‍ക്കിക്ക് കാര്യമായ വെല്ലുവിളിയില്ലെന്നാണ് സൂചന.
കളിക്കളത്തില്‍നിന്ന് വിരമിച്ചശേഷം ഒഡീഷ രാഷ്ട്രീയത്തിലും സ്‌പോര്‍ട്സ് ഭരണരംഗത്തും സജീവമാണ് മുന്‍ രാജ്യസഭ എം.പി.കൂടിയായ ടിര്‍ക്കി. ഒഡീഷ ഭരിക്കുന്ന ബിജു ജനതാ ദളിലാണ് പ്രവര്‍ത്തനം. ഹോക്കി ഇന്ത്യ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിര്‍ക്കി കഴിഞ്ഞദിവസം പ്രത്രിക സമര്‍പ്പിച്ചു. ഒക്ടോബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്.
മുന്നുതവണ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി കളിച്ച ടിര്‍ക്കി രാജ്യത്തിനായി കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ്. ടിര്‍ക്കിക്ക് പുറമെ, ഹോക്കി ഝാര്‍ഖണ്ഡ് പ്രസിഡന്റും മുന്‍ ഗുസ്തിതാരവുമായ ഭോലനാഥ്, ഹോക്കി ഉത്തര്‍പ്രദേശ് പ്രസിഡന്റ് രാകേഷ് കട്യാല്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഭോലനാഥ് ഹോക്കി ഇന്ത്യ മുന്‍പ്രസിഡന്റ് നരീന്ദര്‍ ബത്ര അനുകൂലിയാണ്. ഭോല സെക്രട്ടറിജനറല്‍ സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.ഇന്ത്യന്‍ ഹോക്കിയെ ശക്തമായി പിന്തുണയ്ക്കുന്ന സംസ്ഥാനമാണ് ഒഡീഷ. നിലവില്‍ ദേശീയ ടീമുകളുടെ മുഖ്യ സ്‌പോണ്‍സറും നവീന്‍ പ്ട്നായിക് ഭരിക്കുന്ന ഒഡീഷയാണ്.
2018-ല്‍ ഹോക്കി ഇന്ത്യയുമായി അഞ്ചുവര്‍ഷത്തേക്ക് 100 കോടിയുടെ കരാറാണ് ഒഡീഷ സര്‍ക്കാരുണ്ടാക്കിയത്. ഇത്തരത്തില്‍ ഹോക്കിയെ പിന്തുണയ്ക്കുന്ന ഒഡീഷയുടെ നോമിനിയായ ടിര്‍ക്കിക്ക് ഒട്ടേറെ അസോസിയേഷനുകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ പത്രിക നല്‍കിയ രാകേഷ് കട്യാല്‍ പിന്മാറാനാണ് സാധ്യത. ഭോലനാഥ് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മാത്രം മത്സരിക്കാനും സാധ്യതയുണ്ട്. സെപ്റ്റംബര്‍ 23-നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.
Content Highlights: dilip tirkey, hockey india, hockey india president, indian hockey team, indian hockey president, ind