ബഹ്‌റൈൻ ഗ്രാൻപ്രീയിൽ വെസ്റ്റാപ്പൻ ജേതാവ്; സീസണിലെ ആദ്യ ജയം

മനാമ: ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെസ്റ്റാപ്പൻ ജേതാവ്. സീസണിലെ വെസ്റ്റാപ്പന്റെ ആദ്യ ഗ്രാൻപ്രീ വിജയമാണിത്. പോൾ പൊസിഷനിലൂടെ മത്സരം ആരംഭിച്ച വെസ്റ്റാപ്പൻ ഒന്നാം സ്ഥാനത്തോടെ മത്സരം അവസാനിപ്പിച്ചു. മെഴ്സിഡസിന്റെ കിമി ആന്റണല്ലി രണ്ടാം സ്ഥാനത്തും ഫെരാരിയുടെ ലൂയി ഹാമിൽട്ടൺ മൂന്നാമതുമെത്തി.
ഈ സീസണിൽ വെസ്റ്റാപ്പന്റെ ആദ്യ പോൾ പൊസിഷനായിരുന്നു ബഹ്റൈനിലേത്. ആ മത്സരംതന്നെ കിരീടത്തോടെ അവസാനിപ്പിക്കാനായത് വെസ്റ്റാപ്പന് നേട്ടമായി. യോഗ്യതാ മത്സരത്തിൽ ലൂയി ഹാമിൽട്ടണെയും റെഡ് ബുള്ളിന്റെ ഐസാക്ക് ഹാഡ്ജാറിനേയും പിന്തള്ളിയാണ് ഒന്നാമതെത്തിയിരുന്നത്. മാത്രമല്ല, ഈ സീസണിലെ ഒരൊറ്റ ഗ്രാൻപ്രീ പോലും വിജയിക്കാനാവാതെയാണ് വെസ്റ്റാപ്പൻ ബഹ്റൈനിലെത്തിയിരുന്നത്. ബഹ്റൈൻ ഗ്രാൻപ്രീ ജയത്തോടെ സീസണിലെ ആദ്യ കിരീടനേട്ടം കൂടിയായി.
ഇത് തുടർച്ചയായ പത്താം വർഷമാണ് വെസ്റ്റാപ്പൻ സീസണിൽ കുറഞ്ഞത് ഒരു ഗ്രാൻപ്രീയെങ്കിലും വിജയിക്കുന്നത്. ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് നാലാമതും റെഡ്ബുള്ളിന്റെ ഐസാക് ഹാഡ്ജാർ അഞ്ചാമതുമെത്തി. മക്ലാരന്റെ ഓസ്‌കർ പിയാസ്ട്രി ആറാമതുമെത്തി.
ഫോർമുല വൺ കിരീടപ്പോരിൽ നിലവിൽ കിമി ആന്റണല്ലിയാണ് മുന്നിൽ. 320 പോയന്റാണ് കിമിക്കുള്ളത്. ജോർജ് റസ്സൽ രണ്ടാമതും ലൂയിസ് ഹാമിൽട്ടൺ മൂന്നാമതുമാണ്. റസ്സലിന് 236 പോയന്റും ഹാമിൽട്ടണ് 214 പോയന്റുമാണുള്ളത്. ചാൾസ് ലെക്ലെർക്കാണ് നാലാമത്.
Content Highlights: Max Verstappen won the Bahrain Grand Prix from pole position., This is Verstappen's first Grand Prix win of the current season