ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വെങ്കലം; ചരിത്ര നേട്ടവുമായി മണിക ബത്ര

ബാങ്കോക്ക്: ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ മണിക ബത്ര. ഏഷ്യന്‍ കപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരമെന്ന നേട്ടമാണ് മണിക ശനിയാഴ്ച സ്വന്തമാക്കിയത്.
ശനിയാഴ്ച ലോക ആറാം നമ്പര്‍ താരവും മൂന്ന് തവണ ഏഷ്യന്‍ ചാമ്പ്യനുമായ ജപ്പാന്റെ ഹിന ഹയാതയെ പരാജയപ്പെടുത്തിയാണ് മണിക ബത്ര ഈ നേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍: 4-2 (11-6, 6-11, 11-7, 12-10, 4-11, 11-2).
നേരത്തെ സെമിയില്‍ ജപ്പാന്റെ തന്നെ മിമ ഇറ്റോയോട് താരം പരാജയപ്പെട്ടിരുന്നു.
Content Highlights: Manika Batra First Indian Female To Win Bronze At Asian Table Tennis Event