ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി ലാൻഡോ നോറിസ്

#സ്പോർട്സ് ഡെസ്ക്
ലാൻഡോ നോറിസ് | AP
ലാൻഡോ നോറിസ് | AP

റിയോ ഡി ജനെയ്‌റോ: ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്. രണ്ടാമതായി റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പൻ ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്റെ തന്നെ ഇസാക്ക് ഹഡ്ജർ മൂന്നാമതായി.

ഈ സീസണിലെ മൂന്നാം ഗ്രാൻപ്രീ കിരീടമാണ് ലാൻഡോ നോറിസിന്റേത്. മെക്‌സിക്കൻ ഗ്രാൻപ്രിയോടെ മെഴ്‌സിഡസിന്റെ കിമി ആന്റോണെല്ലി ഫോർമുല വൺ ലോക ചാമ്പ്യൻപട്ടം ഉറപ്പിച്ചിരുന്നു. അന്റോണെല്ലി ഇവിടെ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഈ സീസണിൽ ഇനി മൂന്ന് ഗ്രാൻപ്രീകൾ കൂടി നടക്കാനുണ്ട്.

Content Highlights: Lando Norris secured the 2026 Brazilian Grand Prix victory for McLaren