ഹംഗേറിയൻ ഗ്രാൻഡ് പ്രീയിൽ ലാൻഡോ നോറിസ്; പിയാസ്ട്രിക്ക് വില്ലനായി ഗിയർബോക്സ്

#സ്പോർട്ട്സ് ഡെസ്ക്
ഹംഗേറിയൻ ഗ്രാൻഡ് പ്രി വിജയിച്ചതിന് ശേഷം ആഘോഷിക്കുന്ന ലാൻഡോ നോറിസ് |എപി ഫോട്ടോ/ഡാർക്കോ ബാൻഡിക്
ഹംഗേറിയൻ ഗ്രാൻഡ് പ്രി വിജയിച്ചതിന് ശേഷം ആഘോഷിക്കുന്ന ലാൻഡോ നോറിസ് |എപി ഫോട്ടോ/ഡാർക്കോ ബാൻഡിക്

2026-ലെ ഹംഗേറിയൻ ഗ്രാൻഡ് പ്രീയിൽ ആവേശകരമായ വിജയം സ്വന്തമാക്കി മക്ലാറൻ ഡ്രൈവർ ലാൻഡോ നോറിസ്. പോൾ പൊസിഷനിൽ നിന്ന് റേസ് ആരംഭിച്ച നോറിസ് തുടക്കം മുതൽ ആധിപത്യം പുലർത്തിയാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ഈ സീസണിലെ നോറിസിന്റെ ആദ്യ പ്രധാന റേസ് വിജയമാണിത്.

റേസിലുടനീളം മികച്ച വേഗത നിലനിർത്തിയ നോറിസ്, രണ്ടാം സ്ഥാനത്തെത്തിയ മാക്സ് വെർസ്റ്റാപ്പനേക്കാൾ ഏകദേശം 11 സെക്കൻഡ് മുൻപിലായാണ് ഫിനിഷ് ചെയ്തത്. തന്റെ കാർ ‘അവിശ്വസനീയ’മായിരുന്നുവെന്നും ടീമിന്റെ കഠിനാധ്വാനത്തിന് നന്ദിയുണ്ടെന്നും വിജയത്തിന് ശേഷം നോറിസ് ടീം റേഡിയോയിലൂടെ അറിയിച്ചു. മക്ലാറൻ ടീമിന് വേണ്ടി വീണ്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹംഗേറിയൻ ഗ്രാൻഡ് പ്രി വിജയിച്ചതിന് ശേഷംലാൻഡോ നോറിസ് ആഘോഷിക്കുന്നു. (എപി ഫോട്ടോ/ഡാർക്കോ ബാൻഡിക്)

റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ രണ്ടാം സ്ഥാനവും മെഴ്സിഡസിന്റെ യുവതാരം കിമി ആന്റൊണെല്ലി മൂന്നാം സ്ഥാനവും നേടി. ഈ വാരം റെഡ് ബുള്ളിന് നേരിടേണ്ടി വന്ന വെല്ലുവിളികൾക്കിടയിലും രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് വെർസ്റ്റാപ്പൻ പറഞ്ഞു. റേസിന്റെ അവസാന ഘട്ടത്തിൽ ലൂയിസ് ഹാമിൽട്ടണിൽ നിന്നുള്ള കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ മുന്നിലുള്ള ആന്റൊണെല്ലി മൂന്നാം സ്ഥാനം നിലനിർത്തിയത്.

ഹാമിൽട്ടണ് തിരിച്ചടിയായി പെനാൽറ്റി

ഏഴ് തവണ ലോക ചാമ്പ്യനായ ലൂയി ഹാമിൽട്ടണ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. പിറ്റ് ലൈനിൽ വേഗ പരിധി ലംഘിച്ചതിന് ഹാമിൽട്ടണ് അഞ്ച് സെക്കൻഡ് പെനാൽറ്റി ലഭിച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. റേസിന്റെ അവസാന ലാപ്പുകളിൽ പുതിയ ടയറുകളുടെ മേൽക്കെെയോടെ കിമി ആന്റൊണെല്ലിയെ മറികടക്കാൻ ഹാമിൽട്ടൺ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫെറാറിയുടെ തന്നെ ചാൾസ് ലെക്ലെർക്ക് നാലാം സ്ഥാനം സ്വന്തമാക്കി.

ഓസ്കർ പിയാസ്ട്രിയുടെ പിന്മാറ്റം

മക്ലാറന് വലിയ തിരിച്ചടിയായി ഓസ്കർ പിയാസ്ട്രിക്ക് റേസ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രണ്ടാം സ്ഥാനത്ത് തുടരുന്നതിനിടയിൽ ഗിയർബോക്സ് തകരാറിലായതിനെ തുടർന്നാണ് പിയാസ്ട്രി പുറത്തായത്. റേസിന്റെ അവസാന ഘട്ടത്തിൽ (65-ാം ലാപ്പിൽ) ട്രാക്കിൽ ശക്തമായ കാറ്റ് വീശിയത് ഡ്രൈവർമാർക്ക് വലിയ പ്രയാസമുണ്ടാക്കി. പിറ്റ് സ്റ്റോപ്പിലെ കൃത്യമായ തീരുമാനങ്ങൾ നോറിസിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

ഈ വിജയത്തോടെ മക്ലാറൻ ഡ്രൈവർ ലാൻഡോ നോറിസ് തന്റെ ഫോം വീണ്ടെടുത്തിരിക്കുകയാണ്. അടുത്ത റേസുകളിലും ഈ ആധിപത്യം തുടരാൻ നോറിസിനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.