19ൽ നിന്ന് ഒന്നിലേക്ക് കുതിച്ച്‌ കിമി; 60 വർഷത്തിനുശേഷം ഇറ്റാലിയൻ ഗ്രാൻപ്രീയിൽ ഇറ്റലിക്കാരൻ ജേതാവ്‌

കിമി അന്റോണെല്ലി | Photo: Getty Images
കിമി അന്റോണെല്ലി | Photo: Getty Images

മിലാൻ: ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രീയിൽ ചരിത്രമെഴുതി മെഴ്‌സിഡസിന്റെ കിമി അന്റോണെല്ലി. 1966-ന് ശേഷം ഇറ്റാലിയൻ ഗ്രാൻപ്രീയിൽ ജേതാവാകുന്ന ആദ്യ ഇറ്റാലിയൻ താരമാണ് കിമി. 19-ാം ഗ്രിഡിൽ മത്സരിച്ചാണ് കിമി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

മെഴ്‌സിഡസിന്റെ തന്നെ ജോർജ് റസെൽ രണ്ടാം സ്ഥാനത്തെത്തി. റെഡ് ബുള്ളിന്റെ മാക്‌സ് വേഴ്സ്റ്റാപ്പനാണ് മൂന്നാം സ്ഥാനം നേടിയത്. അതേസമയം പോൾ പൊസിഷനിൽ മത്സരിച്ച ആൽപൈൻ-മെഴ്‌സിഡസിന്റെ പിയറി ഗാസ്‌ലി ഏഴാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്.

നിലവിൽ ഫോർമുല വൺ കിരീടപ്പോരാട്ടത്തിൽ ഒന്നാമതുള്ളതും 20-കാരനായ കിമി അന്റോണെല്ലിയാണ്. ജോർജ് റസൽ രണ്ടാമതും ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ മൂന്നാമതുമാണ്. 267 പോയിന്റാണ് കിമിക്കുള്ളത്. ജോർജ് റസലിന് 201ഉം ലൂയിസ് ഹാമിൽട്ടണ് 191 പോയിന്റുമുണ്ട്. നേരത്തെ ചൈന, ജപ്പാൻ, മയാമി, കാനഡ, മൊണാക്കോ, ബെൽജിയം ഗ്രാൻപ്രീകളിൽ കിമി ജേതാവായിരുന്നു.

Content Highlights: Kimi Antonelli won the Italian Grand Prix after starting from the 19th grid., He became the first Italian driver to win the home Grand Prix in 60 years since 1966., George Russell finished second for Mercedes, and Max Verstappen finished third for Red Bull., Antonelli leads the 2026 Formula 1 championship standings.