അഞ്ചാമത് ഖേലോ ഇന്ത്യ ബാസ്കറ്റ്ബോൾ യൂണിവേഴ്‌സിറ്റി ഗെയിംസിൽ എം ജി യൂണിവേഴ്സിറ്റി ജേതാക്കൾ

എം ജി യൂണിവേഴ്സിറ്റി ടീം
എം ജി യൂണിവേഴ്സിറ്റി ടീം

‍ജയ്പുർ: അഞ്ചാമത് ഖേലോ ഇന്ത്യ ബാസ്കറ്റ്ബോൾ യൂണിവേഴ്‌സിറ്റി ഗെയിംസിൽ എംജി യൂണിവേഴ്സിറ്റി ജേതാക്കൾ. വനിതകളുടെ ഫൈനലിൽ എംജി യൂണിവേഴ്‌സിറ്റി എസ്ആർഎം ചെന്നൈ യൂണിവേഴ്സിറ്റിയെ 74 -60 എന്ന സ്കോറിന് പരാജയപ്പെടുത്തി.

എംജിയുവിനു വേണ്ടി അക്ഷയ ഫിലിപ്പ് 17 പോയിന്റുമായി ടോപ് സ്‌കോററായി. ഐറിൻ എൽസ ജോൺ (14 ) കൃഷ്ണപ്രിയ എസ്എസ് (13), അജിന എ ( 12,) റീമ റൊണാൾഡ് ( 9,) ആതിര ദാസ് (9),എന്നിവരാണ് മറ്റു സ്‌കോറർമാർ. എസ്ആർഎം യൂണിവേഴ്സിറ്റി ചെന്നൈക്കുവേണ്ടി സോന റെസലിൻ (14), സംഗിത്രം എം (14) പോയിന്റുകൾ നേടി. സി.വി സണ്ണി പരിശീലിപ്പിച്ച ടീമിൽ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ അസിസ്റ്റന്റ് പരിശീലകനും സുമ ജോസഫ് മാനേജരും സ്നാദ്ര ഫ്രൻസിസ്‌ ക്യാപ്റ്റനുമാണ്.

ടീം.- സാന്ദ്ര ഫ്രാൻസിസ് (സി) അക്ഷയ ഫിലിപ്പ്, ഐറിൻ എൽസ ജോൺ, അതിരദാസ് പി കെ, ടെസ്സ ഹർഷൻ, അജിന എ (അസംപ്ഷൻ കോളേജ്), കൃഷൻ പ്രിയ എസ്എസ്, എൽഡിന ആൻ ജോസഫ്, റീമ റൊണാൾഡ്, ജീവമോൾ സണ്ണി, ഐശ്വര്യ പി കെ, ആദ്ര സേവ്യർ

Content Highlights: basketball tournament