ഫോര്‍മുല വണ്‍ കാറോട്ടം; ജപ്പാന്‍ ഗ്രാന്‍പീയില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പന്‍ ജേതാവ്

മാക്‌സ് വെസ്റ്റപ്പന്‍ | AP
മാക്‌സ് വെസ്റ്റപ്പന്‍ | AP

ടോക്യോ: ഫോർമുല വൺ കാറോട്ടത്തിലെ ജപ്പാൻ ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പൻ ജേതാവ്. ഈ സീസണിൽ ഡച്ച് ഡ്രൈവറുടെ മൂന്നാം വിജയമാണിത്. റെഡ്ബുള്ളിന്റെതന്നെ സെർജിയോ പെരസ് രണ്ടാമതും ഫെരാരിയുടെ കാർലോസ് സെയ്ൻസ് മൂന്നാമതുമെത്തി.

സീസണിൽ ബെഹ്‌റൈൻ, സൗദി ഗ്രാൻപ്രീകളിലാണ് വെസ്റ്റപ്പൻ നേരത്തേ ജയിച്ചത്. ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ 77 പോയിന്റുമായി വെസ്റ്റപ്പൻ മുന്നിലാണ്. പെരസ് (64 പോയിന്റ്) രണ്ടാമതുണ്ട്.

Content Highlights: japanese grand prix 2024 formula one race max verstappen win