ഹോക്കി ലോകകപ്പ്: ഇന്ത്യ-പാക് നിർണായകപോരാട്ടം ഇന്ന്

ആംസ്റ്റൽവീൻ (നെതർലൻഡ്സ്): ലോകകപ്പ് പുരുഷവിഭാഗത്തിൽ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ബുധനാഴ്ച നടക്കും. ഗ്രൂപ്പ് ഡി-യിലെ നിർണായക മത്സരത്തിൽ ജയമോ സമനിലയോ നേടിയാൽ ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടിൽ കടക്കാം. പാകിസ്താന് മുന്നേറാൻ ജയം കൂടിയേ കഴിയൂ.
ആദ്യകളിയിൽ വെയിൽസിനെ തോൽപ്പിച്ച (3-1) ഇന്ത്യ രണ്ടാം കളിയിൽ ഇംഗ്ലണ്ടിനോട് തോറ്റു (4-2). പാകിസ്താൻ ഇംഗ്ലണ്ടിനോട് തോറ്റപ്പോൾ (4-1) വെയിൽസുമായി സമനിലയിൽ പിരിഞ്ഞു (3-3).
കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്താന് കഴിഞ്ഞിട്ടില്ല. സമീപകാല ഏറ്റുമുട്ടലുകളിലും ഇന്ത്യയ്ക്കായിരുന്നു ആധിപത്യം. പ്രോ ലീഗ് യുറോപ്യൻ പാദത്തിലെ രണ്ടു കളികളിൽ ഇന്ത്യ 7-1, 4-3 സ്കോറിൽ വിജയം നേടിയിരുന്നു. എന്നാൽ, പാക് ടീമിനെ കുറച്ചുകാണരുതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ചൂണ്ടിക്കാട്ടി. മികച്ച പെനാൽട്ടി കോർണർ വിദഗ്ധരുള്ള യുവനിരയാണ് പാകിസ്താന്റേത്. ഇംഗ്ലണ്ടിനോടേറ്റ തോൽവിയുടെ ആഘാതം മറികടക്കാൻ ഇന്ത്യയ്ക്ക് കഴിയണം.
Content Highlights: India and Pakistan face off in a crucial Group D World Cup match today., A win or draw will secure India's spot in the second round