നാലുവര്‍ഷത്തിനുശേഷം ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ആദ്യ 15-ല്‍ ഇടം നേടി പ്രണോയ്

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ (ബി,ഡബ്ല്യു.എഫ്) പുറത്തുവിട്ട എറ്റവും പുതിയ താരങ്ങളുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്.പ്രണോയ്. നാലുവര്‍ഷത്തിനുശേഷം പ്രണോയ് ആദ്യ 15 റാങ്കിനുള്ളില്‍ ഇടം നേടി.
15-ാം സ്ഥാനത്താണ് പ്രണോയ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം പതിനഞ്ചാമതെത്തിയത്. ഇതിനുമുന്‍പ് 2018 ഒക്ടോബര്‍ 17-നാണ് പ്രണോയ് 15-ാം റാങ്കിലെത്തിയത്. ബി.ഡബ്ല്യു.എഫ്. വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഈയിടെ പ്രണോയ് ഒന്നാം റാങ്കിലെത്തിയിരുന്നു. സെപ്റ്റംബര്‍ ആറിനാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയുടെ മറ്റൊരു താരമായ കിഡംബി ശ്രീകാന്ത് പുരുഷന്മാരുടെ റാങ്കിങ്ങില്‍ 11-ാം സ്ഥാനത്തുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശ്രീകാന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് 11-ാം റാങ്കിലെത്തിയത്. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ടോപ് സീഡ് താരം ലക്ഷ്യ സെന്നാണ്. ലോകറാങ്കിങ്ങില്‍ സെന്‍ ഒന്‍പതാമതാണ്. ആദ്യ പത്തിലുള്ള ഏകതാരവും സെന്നാണ്.
Content Highlights: hs prannoy, bwf, badminton ranking, kidambi srikanth, badminton news, pranoy, sports news, sports