പ്രണയട്രാക്കിൽനിന്ന് വിവാഹട്രാക്കിലേക്ക്; വിവാഹനിശ്ചയം കഴിഞ്ഞതായി ഫോർമുല വൺ താരം

ലണ്ടൻ: ഫോർമുല വൺ ഹീറോ ജോർജ് റസലിന്റെ ജീവിതത്തിലെ ട്രാക്കിലേക്ക് ഇനി കാർമെൻ മൊണ്ടേയ്‌റോ മുൺഡ്റ്റ്. ദീർഘകാല പ്രണയിനിയായ കാർമെനുമായി വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്ത സാമൂഹികമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഡ്രൈവർ.
ഫോർമുല വണ്ണിൽ മെഴ്‌സിഡസിനായി ഇറങ്ങുന്ന താരം 2020 മുതലാണ് കാർമെനുമായി പ്രണയത്തിലാകുന്നത്. ആറുവർഷത്തെ ബന്ധമാണ് ഇപ്പോൾ വിവാഹത്തിലേക്കെത്തുന്നത്. സ്പാനിഷ് വംശജയായ കാർമെൻ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്.
തുടർന്ന് ലണ്ടനിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ധനകാര്യ മേഖലകളിൽ ജോലിചെയ്യുകയാണ്. കടൽത്തീരത്തുനിന്നുള്ള ചിത്രം പങ്കുവെച്ചാണ് വിഹാഹനിശ്ചയവാർത്ത പങ്കുവെച്ചത്. ചിത്രത്തിൽ ജോർജ് റസൽ കാമുകിയെ അണിയിച്ച മോതിരവും ചർച്ചയായിട്ടുണ്ട്. 9.5 കോടിരൂപയാണ് ഇതിൻെ വില. ഫോർമുല വണ്ണിലെ മറ്റു സഹതാരങ്ങൾ ജോർജ് റസ്സലിന്റെ പോസ്റ്റിനു താഴെ അഭിനന്ദന പ്രവാഹവുമായി എത്തിയിട്ടുണ്ട്. സീസണിൽ രണ്ട് ഗ്രാൻപ്രീ കിരീടങ്ങൾ നേടിയ താരം ലോകകിരീടത്തിനായുള്ള പോരാട്ടത്തിൽ മൂന്നാമതുണ്ട്.
Content Highlights: Formula 1 driver George Russell announces engagement to Carmen Montero Mundt., The couple has been in a relationship since 2020, spanning six years., Carmen Montero Mundt is a Spanish finance professional based in London., The engagement announcement shared on social media featured a beachside photo and a 9.5 crore INR ring., Fellow F1 drivers congratulated the couple on social media amidst Russell's successful racing season.