ട്രാക്കിന്റെ വേഗം കുറയ്ക്കുമോ പുതിയ പരിഷ്‌കാരങ്ങൾ?

വേഗതയും സുരക്ഷയും വീണ്ടെടുക്കാൻ ആറ് പദ്ധതികൾ. 2026-ലെ പുതിയ സീസൺ ആരംഭിച്ച് മൂന്ന് റേസുകൾ പിന്നിടുമ്പോൾ, എഫ് വൺ നിയമ, നിബന്ധനകളിലുള്ള പോരായ്മകൾ വലിയ ചർച്ചയാവുകയാണ്. ഡ്രൈവർമാരുടെയും ടീമുകളുടെയും പരാതികൾ പരിഗണിച്ച് നിയമങ്ങളിൽ മാറ്റം വരുത്താൻ FIA ഏപ്രിൽ 9-ന് അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. മേയ് മാസത്തിലെ മിയാമി ഗ്രാൻപ്രീയ്ക്ക് മുൻപായി ഈ മാറ്റങ്ങൾ കൊണ്ടുവരാനാണ് നീക്കം.

ഈ ചർച്ചകൾക്കിടയിൽ മാക്‌സ് വെർസ്റ്റാപ്പൻ വിരമിക്കുന്നു എന്ന വാർത്തകളും പുകയുന്നുണ്ട്. നിലവിലെ നിയമങ്ങൾ മത്സരങ്ങളുടെ ആവേശം കെടുത്തുന്നുവെന്ന് വെർസ്റ്റാപ്പൻ ആവർത്തിച്ച് പറഞ്ഞിരുന്നു. പുതിയ പരിഷ്‌കാരങ്ങൾ വരുന്നത് അദ്ദേഹത്തെപ്പോലുള്ള താരങ്ങളെ എഫ് വണ്ണിൽ നിലനിർത്താൻ കൂടിയാണ്.

പ്രധാന വെല്ലുവിളികൾ:

സുരക്ഷ: ജപ്പാനിൽ ഒല്ലി ബേർമാനുണ്ടായ അപകടം, എനർജി സേവിങ് മോഡിലുള്ള കാറുകൾ പെട്ടെന്ന് വേഗത കുറയ്ക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് തെളിയിച്ചു.

ക്വാളിഫൈയിങ്ങിലുള്ള ആവേശം: ബാറ്ററി പവർ ലാഭിക്കാൻ വേണ്ടി ഡ്രൈവേഴ്‌സ് ലിഫ്റ്റ് ആൻഡ് കോസ്റ്റ് രീതി ഉപയോഗിക്കുന്നത് ക്വാളിഫൈയിങ്ങിന്റെ ആവേശം കുറയ്ക്കുന്നു.

സ്പീഡ് ഡ്രോപ്പ് ഓഫ്: സ്‌ട്രെയ്റ്റ്‌സിന്റെ അവസാന ഭാഗങ്ങളിൽ ബാറ്ററി തീരുന്നതോടെ കാറുകളുടെ വേഗത പെട്ടെന്ന് കുറയുന്നത് ഡ്രൈവർമാരെ നിരാശരാക്കുന്നു.

[object Object]

ആറ് പ്രധാന നിർദേശങ്ങൾ:

  1. സൂപ്പർ ക്ലിപ്പിങ് പവർ: ഫുൾ ത്രോട്ടിലിൽ ബാറ്ററി ചാർജ് ചെയ്യുന്ന സൂപ്പർ ക്ലിപ്പിങ് പരിധി 250 kW-ൽ നിന്ന് 350 kW ആയി ഉയർത്തുക. ഇത് വേഗത കുറയ്ക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
  2. പവർ ഡിപ്ലോയ്‌മെന്റ് ക്വാളിഫൈയിങ്: ക്വാളിഫൈയിങ്ങിൽ പവർ പെട്ടെന്ന് തീരാതെ, അത് സ്‌ട്രെയ്റ്റ്‌സിൽ കൃത്യമായി ഉപയോഗിക്കത്തക്ക രീതിയിൽ ക്രമീകരിക്കും.
  3. അഗ്രസീവ് റാമ്പ് ഡൗൺ: ബാറ്ററി തീരുന്ന ഘട്ടത്തിൽ വേഗത പെട്ടെന്ന് കുറയുന്നതിന് പകരം, കൂടുതൽ സാവധാനത്തിൽ കുറയുന്ന രീതി കൊണ്ടുവരും.
  4. എനർജി റിക്കവറി: ഒരു ലാപ്പിൽ വീണ്ടെടുക്കാവുന്ന എനർജി പരിധി 9 എംജെയിൽ നിന്ന് 6-7 ആയി കുറയ്ക്കും. ഇത് സാധാരണ ബ്രേക്കിങ്ങിലൂടെ തന്നെ പവർ തിരിച്ചുപിടിക്കാൻ സഹായിക്കും.
  5. സ്‌ട്രെയ്റ്റ് മോഡ്: കാറിലെ ഡ്രാഗ് കുറയ്ക്കാൻ ഉപയോഗിക്കുന്ന സ്‌ട്രെയ്റ്റ് മോഡ് സോണുകൾ ഒഴിവാക്കി, അത് എപ്പോൾ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഡ്രൈവർമാർക്ക് നൽകും.
  6. എഞ്ചിൻ പവർ: ബാറ്ററിയെക്കാൾ കൂടുതൽ ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) കരുത്ത് വർധിപ്പിക്കും. ഇത് 2027-ഓടെ നടപ്പിലാക്കാൻ സാധ്യതയുണ്ട്.
    ഈ മാറ്റങ്ങൾ വരുന്നതോടെ കമ്പ്യൂട്ടർ തീരുമാനങ്ങളേക്കാൾ ഡ്രൈവറുടെ മികവിന് റേസിങ്ങിൽ മുൻഗണന ലഭിക്കും.
മാക്സ് വെർസ്റ്റാപ്പൻ

വെർസ്റ്റാപ്പൻ വിടപറയുമോ?

ഈ സാങ്കേതിക തിരുത്തലുകൾക്ക് പിന്നിലെ മറ്റൊരു പ്രധാന പ്രേരകശക്തി മൂന്ന് തവണ ലോകചാമ്പ്യനായ മാക്‌സ് വെർസ്റ്റാപ്പൻ തന്നെയാണ്. കാറുകളുടെ അമിതമായ കമ്പ്യൂട്ടർവൽക്കരണത്തിലും ക്ലേശകരമായ ഊർജവിനിയോഗത്തിലും അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. പുതിയ നിയമങ്ങൾ റേസിങ്ങിനെ 'ടെക്‌നിക്കൽ ഗെയിം' മാത്രമായി മാറ്റുകയാണെങ്കിൽ, കൂടുതൽ കാലം ട്രാക്കിൽ തുടരാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് വെർസ്റ്റാപ്പൻ നൽകുന്ന സൂചന. എഫ് വണ്ണിലെ ഏറ്റവും വലിയ ആകർഷണമായ ഒരു താരം വിരമിക്കുന്നത് തടയാൻ കൂടിയാണ് എഫ്‌ഐഎ ഈ മാറ്റങ്ങൾ വേഗത്തിലാക്കുന്നത്. ഈ മാറ്റങ്ങൾ നടപ്പിലാകുന്നതോടെ, കമ്പ്യൂട്ടർ കോഡുകളേക്കാൾ ഉപരിയായി ഡ്രൈവർമാരുടെ മികവിനായിരിക്കും റേസിങ്ങിൽ മുൻഗണന ലഭിക്കുക. വരാനിരിക്കുന്ന മിയാമി ഗ്രാൻപ്രീയിൽ ഈ മാറ്റങ്ങളുടെ പ്രതിഫലനം കാണാനാകുമെന്നും അത് വെർസ്റ്റാപ്പനെപ്പോലെയുള്ള താരങ്ങളെ എഫ് വണ്ണിൽ ഉറപ്പിച്ചുനിർത്തുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: FIA is implementing six major technical reforms to address F1 speed and safety issues., Proposed changes include increasing battery power limits and adjusting energy recovery systems., The reforms aim to reduce reliance on computer algorithms and prioritize driver skill., These updates are critical to addressing concerns raised by top drivers like Max Verstappen., Changes are expected to be tested ahead of the 2026 Miami Grand Prix.