മരുന്നടി: ഏഷ്യൻ ഗെയിംസിനുള്ള ഗുസ്തിതാരം പിടിയിൽ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുവേണ്ടിയുള്ള ഇന്ത്യൻ ഗുസ്തി ടീമിന്റെ ഒരുക്കങ്ങൾക്ക് തിരിച്ചടി. ഗെയിംസിന് ഒരു മാസം ശേഷിക്കെ ഗ്രേക്കോ-റോമൻ വിഭാഗത്തിൽ മത്സരിക്കുന്ന ദീപാൻഷു ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായി. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഇടം നേടിയിരുന്ന ദീപാൻഷുവിനെ നാഷണൽ ആന്റി ഡോപ്പിങ് ഏജൻസി (നാഡ) താത്കാലികമായി സസ്‌പെൻഡ് ചെയ്തു. മത്സരങ്ങൾ നടക്കാത്ത സമയത്ത് നടത്തിയ പരിശോധനയിലാണ് ദീപാൻഷു കുടുങ്ങിയത്. ലഖ്‌നൗവിലെ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിൽ വച്ചാണ് ദീപാൻഷു പിടിയിലായതെന്നാണ് സൂചന. നാഷണൽ ഡോപ്പ് ടെസ്റ്റിങ് ലാബിൽ നടത്തിയ പരിശോധനയിൽ, ദീപാൻഷു നിരോധിക്കപ്പെട്ട സ്റ്റാനൊസൊലോൾ വിഭാഗത്തിൽപ്പെട്ട മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഇത് രണ്ടാം തവണയാണ് ദീപാൻഷു ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലാവുന്നത്.
130 കിലോഗ്രാം വിഭാഗത്തിലാണ് ദീപാൻഷു മത്സരിക്കുന്നത്. ദീപാൻഷുവിന് പകരം റോണക് ദഹിയയെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Greco-Roman wrestler Deepanshu suspended by NADA for testing positive for stanozolol., The positive test occurred just a month before the Asian Games during an out-of-competition test., This is Deepanshu's second doping offense., Ronak Dahiya has been named as Deepanshu's replacement in the Asian Games squad.