വിദർശയുടെ മെഡൽ നേട്ടം; കൊച്ചാലുങ്കൽ വീടും തമ്പലമണ്ണയും ആഹ്ലാദ തിമിർപ്പിൽ

വിദര്‍ശ സഹോദരന്‍ വിഷ്ണു കെ. വിനോദിനൊപ്പം ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തിനു പിന്നാലെ വീട്ടില്‍ മധുരം വിതരണം ചെയ്തപ്പോള്‍
വിദര്‍ശ സഹോദരന്‍ വിഷ്ണു കെ. വിനോദിനൊപ്പം ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തിനു പിന്നാലെ വീട്ടില്‍ മധുരം വിതരണം ചെയ്തപ്പോള്‍

മുക്കം: വിദർശയുടെ മെഡൽ നേട്ടത്തിനുപിന്നാലെ ആഹ്ലാദത്തിമർപ്പിലാണ് കൊച്ചാലുങ്കൽ വീടും തിരുവമ്പാടി തമ്പലമണ്ണ ഗ്രാമവും. ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ട വിദർശ, മെഡൽ അമ്മയ്ക്കും അച്ഛനും സമർപ്പിക്കുന്നുവെന്ന് പറഞ്ഞതോടെ അവരുടെ കണ്ണുകളിൽ ആനന്ദക്കണ്ണീർ പൊടിഞ്ഞു. ഫോണിലൂടെ മകൾക്ക് മുത്തം നൽകിയ രക്ഷിതാക്കൾക്ക്, സന്തോഷംകൊണ്ട് വാക്കുകൾ കിട്ടാതായി. ''അവൾ എന്നെങ്കിലും മെഡൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഏറെ അഭിമാനം'' -വിദർശയുടെ അച്ഛനും അമ്മയും 'മാതൃഭൂമി'യോട് പറഞ്ഞു.

മന്ത്രി ടി. സിദ്ദിഖ്, സി.കെ. കാസിം എം.എൽ.എ. എന്നിവർ തിരുവമ്പാടിയിലെ വീട്ടിലെത്തി കുടുംബത്തിന്റെ ആഹ്ലാദത്തിൽ പങ്കുചേർന്നു. കെയ്ക്കും മധുരപലഹാരങ്ങളുമായെത്തിയ ബന്ധുക്കളും നാട്ടുകാരും രക്ഷിതാക്കളെ ആലിംഗനംചെയ്തു.

ഞായറാഴ്ച രാവിലെമുതൽ നേരിട്ടെത്തിയും ഫോണിലൂടെയും അഭിനന്ദനപ്രവാഹമാണ്. വിദർശ മെഡൽ സ്വീകരിക്കുന്ന ദൃശ്യങ്ങൾ ടി.വി.യിൽ തത്സമയം സംപ്രേഷണംചെയ്തതോടെ വീടിനകത്ത് കരഘോഷങ്ങൾ മുഴങ്ങി.

Content Highlights: Vidarsha won a prestigious medal and dedicated it to her parents., Family, relatives, and locals in Mukkam and Thambalamanna celebrated the victory., Minister T. Siddique and C.K. Kasim MLA visited the family to share their joy.