ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി; നിയമനം കായിക വകുപ്പിൽ

#സ്പോർട്സ് ഡെസ്ക്
വിദർശ കെ. വിനോദ്
വിദർശ കെ. വിനോദ്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നൽകാൻ തീരുമാനം. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്ന് മന്ത്രി ഒ.ജെ. ജെനീഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 9 ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിയമന ഉത്തരവ് കൈമാറും.

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഉത്തരവ് കൈമാറാനായിരുന്നു ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കാനായി വിദർശ വിദേശത്തായിരുന്നതിനാൽ അന്ന് കൈമാറാൻ സാധിച്ചില്ല. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, ഡയറക്ടർ അഖിൽ വി മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Content Highlights: Asian Games double medallist Vidarsha K. Vinod appointed as Assistant Director in Sports Directorate