'സ്‌പോർട്‌സ് ആപ്പിന്റെ പരസ്യത്തിലും നഗ്നത'; വിമർശനങ്ങളിൽ പ്രതികരിച്ച് നടി സിഡ്‌നി സ്വീനി

സിഡ്‌നി സ്വീനി | Photo: instagram/ sydney sweeney
സിഡ്‌നി സ്വീനി | Photo: instagram/ sydney sweeney

ന്യൂയോർക്ക്: സ്‌പോർട്‌സ് ട്രേഡിങ് ആപ്പായ 'നോവിഗി'ന്റെ പരസ്യത്തിൽ അർദ്ധ നഗ്നയായി അഭിനയിച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങളിൽ പ്രതികരിച്ച് ഹോളിവുഡ് നടി സിഡ്‌നി സ്വീനി. ഇഎസ്പിൻ മാഗസിന്റെ പ്രശസ്തമായ 'ബോഡി ഇഷ്യൂ'വിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് നടിയുടെ പ്രതികരണം. ഇതിൽ അമേരിക്കൻ ടെന്നീസ് താരം സെറീന വില്ല്യംസ്, അമേരിക്കൻ ഫുട്‌ബോൾതാരം മൈൽസ് ഗാരറ്റ് എന്നിവരെയെല്ലാം അർദ്ധ നഗ്നരായി കാണാം.

കഴിഞ്ഞ ദിവസമാണ് സിഡ്‌നി സ്വീനി അഭിനയിച്ച പരസ്യം പുറത്തുവന്നത്. കായിക ഉപകരണങ്ങൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ മറച്ചുവെച്ച രീതിയിലായിരുന്നു നടി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ഫുട്‌ബോൾ, ടെന്നീസ് റാക്കറ്റ്, ബാസ്‌ക്കറ്റ് ബോൾ, ഹോക്കി പാഡുകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് പരസ്യത്തിൽ നടി ശരീരം മറച്ചിരുന്നത്. രാഷ്ട്രീയവും മറ്റ് അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പൂർണമായും കായികരംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പരസ്യം നൽകുന്ന സന്ദേശം.

എന്നാൽ ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ഒരു സ്‌പോർട്‌സ് ആപ്പ് പ്രൊമോട്ട് ചെയ്യാൻ എന്തിനാണ് നഗ്നത ഉപയോഗിക്കുന്നതെന്ന് ചിലർ കുറിച്ചു. കായികരംഗത്ത് ഓരോ നേട്ടങ്ങൾക്കുമായി സ്ത്രീകൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുമ്പോഴാണ് അതിനെയെല്ലാം നിസാരമാക്കുന്ന ഇത്തരം പരസ്യങ്ങൾ വരുന്നതെന്നും ചിലർ കുറിച്ചു. കഴിഞ്ഞ വർഷം ഒരു അമേരിക്കൻ വസ്ത്രബ്രാൻഡിന്റെ പരസ്യത്തിലും സിഡ്‌നി ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Content Highlights: Sydney Sweeney faced criticism over her near-nude appearance in Novig's 'Just Sports' campaign., The actress responded by sharing a throwback photo of NFL star Myles Garrett from ESPN The Magazine's Body Issue., The ad features Sweeney in sports-themed settings using equipment to cover her body., Garrett's 2019 appearance in the Body Issue served as a comparison for Sweeney's current campaign controversy.