വിരാട് കോലിയ്ക്ക് നന്ദി പറഞ്ഞ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍

ബാസല്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയ്ക്ക് നന്ദിയറിയിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഫെഡററുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കോലി ഒരു ആശംസാവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആശംസ അറിയിച്ചതിനാണ് ഫെഡറര്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിനോടുള്ള നന്ദി പറഞ്ഞത്.
ഫെഡററുടെ കടുത്ത ആരാധകനായ കോലിയുടെ ആശംസാവീഡിയോ എ.ടി.പി. തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2018 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വെച്ച് ഫെഡററെ പരിചയപ്പെടാന്‍ സാധിച്ചതിന്റെ സന്തോഷവും കോലി വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.
20 ഗ്രാന്‍ഡ്സ്ലാം അടക്കം 103 കിരീടങ്ങള്‍ നേടിക്കൊണ്ടാണ് ഫെഡറര്‍ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. ലേവര്‍ കപ്പിലൂടെയാണ് സ്വിസ്സ് ഇതിഹാസം വിടവാങ്ങിയത്. മത്സരത്തില്‍ റാഫേല്‍ നദാലിനൊപ്പം ഡബിള്‍സ് പോരാട്ടത്തിനായി ഇറങ്ങിയ ഫെഡറര്‍ തോല്‍വിയോടെയാണ് കളം വിട്ടത്.
Content Highlights: roger federer, federer last match, federer retirement, federer, virat kohli, kohli and federer