സ്‌കൂള്‍ ഒളിമ്പിക്‌സിന് ചൊവ്വാഴ്ച സമാപനം; ഗവര്‍ണര്‍ മുഖ്യാതിഥി

Photo: special arrangement
Photo: special arrangement

തിരുവനന്തപുരം: എട്ടു നാള്‍ അനന്തപുരി സാക്ഷ്യം വഹിച്ച കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ചൊവ്വാഴ്ച പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സമാപനച്ചടങ്ങ് നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണ് മുഖ്യാതിഥി.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, ജി.ആര്‍ അനില്‍ എന്നിവര്‍ സംസാരിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍, ആന്റണി രാജു എംഎല്‍എ, ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ പങ്കെടുക്കും.

ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.

Content Highlights: The 8-day School Olympics in Thiruvananthapuram concludes on Tuesday with Governor Arif Mohammed Khan as the chief guest. Witness the end of a vibrant sporting event!