'സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ നീ മുന്നേറുന്നത് കാണുമ്പോൾ അളവറ്റ സന്തോഷം'- മകൾക്ക് ആശംസകളുമായി സച്ചിൻ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
സാറ തെണ്ടുല്‍ക്കര്‍ക്കൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കര്‍ | Photo: instagram/ sachin tendulkar
സാറ തെണ്ടുല്‍ക്കര്‍ക്കൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കര്‍ | Photo: instagram/ sachin tendulkar

കഴിഞ്ഞ ദിവസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറാ തെണ്ടുൽക്കറുടെ പിറന്നാളായിരുന്നു. 29-ാം പിറന്നാളിന് മകൾക്ക് ആശംസകൾ നേർന്ന് സച്ചിൻ തെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. സാറയ്‌ക്കൊപ്പമുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്.

'ഞാൻ നിങ്ങൾക്ക് വഴി കാണിച്ചുതന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന വഴികളിലൂടെ മുന്നേറുന്നത് കാണുമ്പോൾ അളവറ്റ സന്തോഷമാണ് തോന്നുന്നത്. ജന്മദിനാശംസകൾ സാറ, ഒരുപാട് സ്‌നേഹം'-സച്ചിൻ കുറിച്ചു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് സാറയ്ക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തത്.

ബയോമെഡിക്കൽ സയന്റിസ്റ്റും ന്യൂട്രീഷനിസ്റ്റുമായ സാറ, സച്ചിൻ തെണ്ടുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടർമാരിൽ ഒരാളാണ്. ഫിറ്റ്‌നസ് രംഗത്തും അവർ പുതിയ സംരംഭം തുടങ്ങിയിട്ടുണ്ട്. 'പിലാറ്റസ് അക്കാദമി' എന്നാണ് സംരംഭത്തിന്റെ പേര്. നിരവധി ബ്രാൻഡുകളുടെ പരസ്യചിത്രത്തിലും സാറ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിഎൻജി ജ്വല്ലേഴ്‌സ്, ടൂറിസം ഓസ്‌ട്രേലിയ, സെറ്റാഫിൽ എന്നിവയുടേയെല്ലാം ബ്രാൻഡ് അംബാസഡർ കൂടിയാണ്.

Content Highlights: Sachin Tendulkar wished his daughter Sara Tendulkar on her 29th birthday via social media., Sara Tendulkar is a biomedical scientist, nutritionist, and director at the Sachin Tendulkar Foundation., She has ventured into the fitness industry with 'Pilates Academy' and endorses major brands.