'1000 കാറുകളെങ്കിലും ഇല്ലാതെ ഈ പാലം ഞാന്‍ കണ്ടിട്ടില്ല'; ഇന്ത്യയെ അഭിനന്ദിച്ച് മൈക്ക് ഹെസ്സന്‍

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോടുള്ള ജനങ്ങളുടെ സമീപനത്തെ അഭിനന്ദിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനും ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡയറക്ടറുമായ മൈക്ക് ഹെസ്സന്‍.
മുംബൈയിലെ വിജനമായ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്താണ് മൈക്ക് ഹസ്സന്റെ അഭിനന്ദനം. തന്റെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് മൈക്ക് ഹെസ്സന്‍ ഈ വീഡിയോ പകര്‍ത്തിയത്.
'എന്റെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഒരുപാട് തവണ ഈ കാഴ്ച്ച ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ചുരുങ്ങിയത് 1000 കാറുകളെങ്കിലും ഈ പാലത്തിലുണ്ടാകും. എന്നാല്‍ ഇന്ത്യ ഇന്ന് കൊറോണ വൈറസിനോട് പൊരുതാന്‍ 14 മണിക്കൂര്‍ കര്‍ഫ്യൂ ആചരിക്കുകയാണ്. എല്ലാവരും ആ കര്‍ഫ്യൂ പാലിച്ചിരിക്കുന്നു.' വീഡിയോയ്‌ക്കൊപ്പം മൈക്ക് ഹെസ്സന്‍ ട്വീറ്റില്‍ പറയുന്നു.
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 29-ന് തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്‍ ബി.സി.സി.ഐ നീട്ടിവെച്ചിരുന്നു. ഏപ്രില്‍ 15-ലേക്കാണ് നീട്ടിയത്. ഐ.പി.എല്‍ മാറ്റിയെങ്കിലും ഇന്ത്യയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു മൈക്ക് ഹെസ്സന്‍.
Content Highlights: Mike Hesson shares clip of empty Mumbai roads
Content Highlights: