മാതൃഭൂമി ഡോട്ട്‌കോം ലോകകപ്പ് പ്രവചന മത്സരം, ഒന്നാം സമ്മാനം ആദിലിന്

ലോകകപ്പ് പ്രവചന മത്സരം
ലോകകപ്പ് പ്രവചന മത്സരം

2022 ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട്‌കോം നടത്തിയ പ്രവചന മത്സരത്തില്‍ ഒന്നാം സമ്മാനം ആദില്‍ ബിക്ക്. അര്‍ജന്റീന കിരീടം ചൂടുമെന്ന് കൃത്യമായി പ്രവചിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിയായ ആദില്‍ സമ്മാനത്തിനര്‍ഹനായത്. 

വിജയിക്ക്‌ മൂന്നാറിലെ സ്‌പ്രൈസ് റിസോര്‍ട്ടില്‍ (Sprise Resort) കുടുംബത്തോടൊപ്പം (അച്ഛന്‍, അമ്മ, രണ്ട് മക്കള്‍) രണ്ട് പകലും ഒരു രാത്രിയും ചെലവഴിക്കാനുള്ള അവസരമാണ് സമ്മാനം. മാതൃഭൂമി ഡോട്ട്‌കോമും സ്‌പ്രൈസ് മൂന്നാര്‍ റിസോര്‍ട്ടും ചേര്‍ന്നാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്.

Content Highlights: mathrubhumi.com qatar world cup prediction contest winner