ശസ്ത്രക്രിയ കഴിഞ്ഞു; ശ്രീശങ്കര്‍ നാട്ടിലേക്ക്

ന്യൂഡല്‍ഹി: മുട്ടിന് പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഫ്രഞ്ച് ഡോക്ടര്‍ ബ്രൂണോ ഒലോറിയുടെ നേതൃത്വത്തില്‍ ദോഹയിലായിരുന്നു ശസ്ത്രക്രിയ. അധികം വൈകാതെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വിവരം. ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിലായിരിക്കും തുടര്‍ന്നുള്ള ചികിത്സയും പരിശീലനവും.
കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്‌സില്‍നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞവര്‍ഷം ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ 8.37 മീറ്റര്‍ ചാടിക്കൊണ്ടാണ് യോഗ്യത ഉറപ്പിച്ചത്.
പരിക്കില്‍നിന്ന് വൈകാതെ തിരിച്ചുവരുമെന്ന് ശ്രീശങ്കര്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
Content Highlights: long jumper murali sreeshankar undergoes knee surgery in doha