വീണ്ടും ബോളിവുഡ് നൃത്തച്ചുവടുമായി ജെമീമ; ഒപ്പം ചുവടുവെച്ച് കുട്ടികള്‍

Jemimah Rodrigues   Photo: Videograb
Jemimah Rodrigues Photo: Videograb

ക്രിക്കറ്റ് മാത്രമല്ല, നൃത്തവും തനിക്ക് വഴങ്ങുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസ് തെളിയിച്ചിരുന്നു. സുരക്ഷാ ജീവനക്കാരിയോടൊപ്പം നൃത്തച്ചുവടുമായാണ് ജെമീമ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഇതിന് പിന്നാലെ വീണ്ടും ഡാന്‍സുമായി ജെമീമ പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഓസ്‌ട്രേലിയക്കാരായ കുട്ടികളെ ബോളിവുഡ് ഡാന്‍സ് പഠിപ്പിക്കുകയാണ് ജെമീമ. ഇതിന്റെ വീഡിയോ ഐ.സി.സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

View this post on Instagram

A post shared by ICC (@icc)

My favourite cricketer aces #HaanMainGalat !! Bring the cup home Jemi 🏆 🏏
And by popular demand also bring Security Ji to bollywood 💃🏻 https://t.co/YSCceAP6E7

— Kartik Aaryan (@TheAaryanKartik) February 27, 2020

കാര്‍ത്തിക് ആര്യന്‍ നായകനായ പുതിയ ചിത്രം ലൗവ് ആജ് കല്‍ 2-വിലെ 'ഹാം മേം ഗലത്' എന്ന പാട്ടിന് അനുസരിച്ചാണ് ജെമീമ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത്. സുരക്ഷാ ജീവനക്കാരിക്കൊപ്പവും ഈ പാട്ടിന് അനുസരിച്ചായിരുന്നു ജെമീമ ചുവടുവെച്ചത്. 

ഇതിന്റെ വീഡിയോ കാര്‍ത്തിക് ആര്യന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 'എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം നൃത്തം ചെയ്യുന്നു. കപ്പുമായി തിരിച്ചുവരൂ ജെമി, ആ സുരക്ഷാ ജീവനക്കാരിയേയും ബോളിവുഡിലേക്ക് കൊണ്ടുവരൂ...'ഇതായിരുന്നു വീഡിയോടൊപ്പം കാര്‍ത്തിക് ആര്യന്റെ ട്വീറ്റ്. 

പത്തൊമ്പതുകാരിയായ ജെമീമ 2018-ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 16 ഏകദിനങ്ങളിലും 43 ട്വന്റി-20യിലും ഇന്ത്യക്കായി കളിച്ചു. ട്വന്റി-20യില്‍ ആറു അര്‍ധ സെഞ്ചുറികളും ഏകദിനത്തില്‍ മൂന്നു അര്‍ധ സെഞ്ചുറികളും ജെമീമയുടെ പേരിലുണ്ട്.

Content Highlights: Jemimah Rodrigues Teaches Bollywood Dance Step To Youngsters In Australia

Content Highlights: