ഐ.ഒ.എ. തർക്കങ്ങളിൽ ഒളിമ്പിക് കമ്മിറ്റിക്ക് അതൃപ്തി; ഒളിമ്പിക്സ് വേദിയാവാനുള്ള നീക്കത്തിന് തിരിച്ചടി

#സ്വന്തം ലേഖകൻ
Photo: x.com
Photo: x.com

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തർക്കങ്ങളിലും കടുത്ത അതൃപ്തിയറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.). 2036-ലെ ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാൻ മറ്റ് ആറുരാജ്യങ്ങൾക്കൊപ്പം മത്സരിക്കുന്ന ഇന്ത്യക്ക്‌ ഐ.ഒ.എ.യിലെ തർക്കം ഗുണകരമാവില്ലെന്ന സൂചനയും ഐ.ഒ.സി. നൽകി.

ഇന്ത്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണ് അസോസിയേഷനിലെ തർക്കങ്ങളെന്നും ബാഹ്യ ഇടപെടലുകളില്ലാതെ നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തണമെന്നും ഐ.ഒ.സി. ആവശ്യപ്പെട്ടു.

ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള വനിതാ താരപ്രതിനിധി (എസ്.ഒ.എം.) തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടത് ബാഹ്യശക്തികളുടെ സമ്മർദത്താൽ സ്ഥാനാർഥികൾ നടത്തിയ തിരിമറികൾകൊണ്ടാണെന്നാരോപിച്ച് നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ ഐ.ഒ.സി.ക്ക് കത്തെഴുതിയിരുന്നു. തിരഞ്ഞെടുപ്പിൽനടന്ന ഇടപെടലുകളും ചട്ടലംഘനങ്ങളും സ്വതന്ത്രമായി പരിശോധിക്കണമെന്നും ഉഷ അഭ്യർഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഘടന അതൃപ്തിയറിയിച്ചത്.

Content Highlights: IOC expressed strong dissatisfaction regarding internal disputes and controversies in the Indian Olympic Association (IOA)