ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി

Photo: twitter.com|SunRisers
Photo: twitter.com|SunRisers

ചെന്നൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. ചെന്നൈയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ വിജയ് ശങ്കറിന് ആശംസയറിയിച്ച് ടീം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.

2018-ല്‍ കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ ട്വന്റി 20 അരങ്ങേറ്റം. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തിലും അരങ്ങേറി. 2019 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

Content Highlights: India cricketer Vijay Shankar gets married

Content Highlights: