ഹിന്ദി രാഷ്ട്രഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം- ആര്‍. അശ്വിന്‍

ചെന്നൈ: ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍. പരമാര്‍ശം ചര്‍ച്ചയായതോടെ വിവാദവുമായി. തമിഴ്നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ വിവാദ പരാമര്‍ശം.
ഇംഗ്ലീഷ് അറിയുന്നവരും തമിഴ് ഭാഷ അറിയുന്നവരും വേദിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹിന്ദി അറിയാമോ എന്ന് അശ്വിന്‍ ചോദിച്ചപ്പോള്‍ എല്ലാപേരും നിശബ്ദരായി. താനും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയാണെന്നും വേദിയില്‍ അശ്വിന്‍ പറഞ്ഞു.
അശ്വിന്റെ പരാമര്‍ശം വിവാദമായതോടെ താരത്തിനെതിരേ ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ പാര്‍ട്ടിയടക്കം കേന്ദ്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍പ് ആരോപിച്ചിരുന്നു.
Content Highlights: hindi not our national language says r ashwin