ജനിച്ച ആശുപത്രിക്ക് 4.69 കോടി രൂപ ധനസഹായം നല്‍കി ഗാരെത് ബെയ്ല്‍

Image Courtesy: Twitter
Image Courtesy: Twitter

കാര്‍ഡിഫ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വെയ്ല്‍സിലെ ആശുപത്രിക്ക് 4.69 കോടി രൂപ സംഭാവന ചെയ്ത് റയല്‍ മാഡ്രിഡിന്റെ വെയ്ല്‍സ് താരം ഗാരെത് ബെയ്ല്‍.

തന്നെ പ്രസവിച്ച വെയ്ല്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിക്കാണ് ബെയ്ല്‍ സഹായം നല്‍കിയിരിക്കുന്നത്. ''ഹൃദയത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ആശുപത്രിയാണിത്. ഇവിടെയാണ് ഞാന്‍ ജനിച്ചത്. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും താങ്ങായി നിന്ന ആശുപത്രി കൂടിയാണിത്'-ബെയ്ല്‍ പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം ജീവന്‍ മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കാനും ബെയ്ല്‍ മറന്നില്ല.

ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് കോവിഡ് ബാധിച്ച് 624 പേര്‍ക്ക് വെയ്ല്‍സില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. 8000-ഓളം കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.

Content Highlights: Gareth Bale gives Rs 4.69 crore to Cardiff hospital where he was born

Content Highlights: