അഷ്‌റഫ് ഹക്കീമിക്കെതിരേ പീഡനാരോപണവുമായി യുവതി; അന്വേഷണം ആരംഭിച്ചു

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കീമിക്കെതിരായ പീഡന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍. വീട്ടിലേക്ക് വിളിച്ചുവരുത്തി താരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 24-കാരിയായ യുവതി പോലീസിനെ അറിയിച്ചത്.
ഈ മാസം 25-ാം തീയതി ഫ്രാന്‍സിലെ ബുലോയ്‌നിലുള്ള ഹക്കീമിയുടെ വീട്ടില്‍വെച്ചാണ് പീഡനം നടന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനു പിന്നാലെ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഞായറാഴ്ച പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്. പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് യുവതി സ്റ്റേഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
Content Highlights: French Prosecutors Open Rape Investigation on Achraf Hakimi