ഡേവിഡ് വാർണറെ ക്ഷണിച്ചില്ലേ?; കാവ്യ മാരന്റെ റിസപ്ഷനിൽ ചർച്ചയായി മുൻ ഹൈദരാബാദ് ക്യാപ്റ്റന്റെ അസാന്നിധ്യം

ചെന്നൈ: ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യാ മാരന്റേയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റേയും വിവാഹ സൽക്കാരത്തിൽ ചർച്ചയായി ഓസ്ട്രേലിയയുടെ മുൻ താരം ഡേവിഡ് വാർണറുടെ അസാന്നിധ്യം. സൺറൈസേഴ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച വാർണറ റിസപ്ഷന്് ക്ഷണിച്ചില്ലേ എന്നാണ് ആരാധകരുടെ സംശയം.
ക്രിക്കറ്റ് താരങ്ങളായ ഭുവനേശ്വർ കുമാർ, ഡെയ്ൽ സ്റ്റെയ്ൻ, കെയ്ൻ വില്ല്യംസൺ, മുത്തയ്യ മുരളീധരൻ തുടങ്ങിയവരെല്ലാം ചെന്നൈയിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ നിലവിലെ താരങ്ങൾക്കും മുൻ താരങ്ങൾക്കും ക്ഷണം ലഭിച്ചപ്പോൾ വാർണറെ മാത്രം ഒഴിവാക്കിയത് എന്തിനാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
2016-ൽ ഹൈദരാബാദിന് ആദ്യ ഐപിഎൽ കിരീടം നേടിക്കൊടുത്തത് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ്. 2015, 2017, 2019 സീസണുകളിൽ ഹൈദരാബാദിനായി വാർണർ ഓറഞ്ച് ക്യാപ്പും നേടി. 2021-ൽ ഹൈദരാബാദ് വിട്ട വാർണർ ഡൽഹി ക്യാപിറ്റൽസിലെത്തി. പിന്നീട് പാകിസ്താൻ സൂപ്പർ ലീഗിന്റെ ഭാഗമാകുകയായിരുന്നു.
നവംബർ 11-ന് ഗ്രീസിലായിരുന്നു കാവ്യയുടേയും അനിരുദ്ധിന്റേയും വിവാഹം. മുഖ്യമന്ത്രിമാരായ വി.ഡി സതീശൻ, ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രിയായ എംകെ സ്റ്റാലിൻ, എംപിമാരായ കമൽഹാസൻ, കനിമൊഴി, സിനിമാ താരങ്ങളായ രജനീകാന്ത്, പ്രഭു, കാർത്തി, രാഘവ ലോറൻസ്, രാധിക ശരത്കുമാർ തുടങ്ങി വൻതാരനിര ശനിയാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.
Content Highlights: Kavya Maran and Anirudh Ravichander held a grand wedding reception in Chennai after marrying in Greece on November 11., Several cricket stars like Bhuvneshwar Kumar, Dale Steyn, Kane Williamson, and Muttiah Muralitharan attended the event., Former SRH captain David Warner's absence sparked discussions and questions among fans and on social media.